ഉപജീവന സഹായപദ്ധതിയിൽ ബൈസൺവാലിയെ തഴഞ്ഞു​

അടിമാലി: കേരള പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിയ ഉപജീവന സഹായപദ്ധതിയിൽ ബൈസൺവാലി പഞ്ചായത്തിനെ തഴഞ്ഞതായി ആക്ഷേപം. കന്നുകാലി-കിടാരി വളർത്തൽ, പശുക്കൾക്ക് കാലിത്തീറ്റ സബ്സിഡി, യന്ത്രവൽകൃത ഡയറി ഫാം, തീറ്റപ്പുൽകൃഷി, ആട്-കോഴി-പന്നി-താറാവ് വളർത്തൽ, ശാസ്ത്രീയ കന്നുക്കുട്ടി പരിപാലനം എന്നിങ്ങനെ 11 ഇന പദ്ധതികളാണ് ഉപജീവന സഹായപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, 400 അപേക്ഷ ബൈസൺവാലിയിൽനിന്ന് ക്ഷീരകർഷകർ ​െവച്ചിട്ടും ഒന്നുപോലും അനുവദിച്ചില്ല. ആകെയുള്ള 50 മൃഗാശുപത്രിയിൽ 48 എണ്ണത്തിലെയും ഭൂരിഭാഗം അപേക്ഷകളും പരിഗണിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിൽ 50 കോടിയാണ് ഉപജീവന സഹായ പദ്ധതിയിൽ അനുവദിച്ചിരിക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന കാലഘട്ടത്തിൽപോലും ടീ കമ്പിനിയിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രിയിൽ ജീവനക്കാരില്ലാതിരുന്നത് ക്ഷീരകർഷകരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ബൈസൺവാലി പഞ്ചായത്തിനെ ഉപജീവന പദ്ധതിയിൽനിന്ന് ഒഴിവാക്കിയതിന് എതിരെ പ്രക്ഷോഭപരിപാടി സംഘടിപ്പിക്കുമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നിയോജകമണ്ഡലം പ്രസിഡൻറ് സാബു പരവരാകത്ത് അറിയിച്ചു. ഷിജോ തടത്തിൽ യൂത്ത്​ഫ്രണ്ട്​ എം ജില്ല പ്രസിഡൻറ് ചെറുതോണി: യൂത്ത് ഫ്രണ്ട് എം ജില്ല പ്രസിഡൻറയി ഷിജോ തടത്തിലിനെയും ജനറൽ സെക്രട്ടറിയായി ജോമോൻ പൊടിപാറയെയും തെരഞ്ഞെടുത്തു. യോഗത്തിൽ റോഷി അഗസ്​റ്റിൻ എം.എൽ.എ, പാർട്ടി ജില്ല പ്രസിഡൻറ് ജോസ് പാലത്തിനാൽ, യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് സാജൻ തൊടുക എന്നിവർ നേതൃത്വം നൽകി. മറ്റ്​ ഭാരവാഹികൾ: ടെസിൻ കളപ്പുര, അഡ്വ. ജോബിൻ ജോളി, നൗഷാദ് മുക്കിൽ, പ്രിൻസ് ജോസഫ് (വൈസ്​ പ്രസി), ജോമി കുന്നപ്പിള്ളി, ഡെൻസിൽ വെട്ടിക്കുഴിച്ചാലിൽ, സാജൻ കൊച്ചുപറമ്പിൽ, വിപിൻ അഗസ്​റ്റിൻ, ബിബിൻ ശൗര്യാംകുഴി, ജോജി പാറക്കുന്നേൽ (സെക്ര), എബി പുത്തൂർ (ട്രഷ). നിയോജകമണ്ഡലം പ്രസിഡൻറുമാരായി ജോമറ്റ് ഇളംതുരുത്തിയിൽ (ഇടുക്കി), റോയിസൺ കുഴിഞ്ഞാലിൽ (തൊടുപുഴ), ബ്രീസ് ജോയി മുല്ലൂർ (ഉടുമ്പൻചോല), റിനു മാത്യു (പീരുമേട്) എന്നിവരെയും തെരഞ്ഞെടുത്തു. . TDL SHIJO THADATHIL യൂത്ത് ഫ്രണ്ട് എം ജില്ല പ്രസിഡൻറ്​ ഷിജോ തടത്തിൽ TDL JOMON PODIPARA യൂത്ത് ഫ്രണ്ട് എം ജില്ല സെക്രട്ടറി ജോമോൻ പൊടിപാറ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.