വിനോദ സഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു

ചെറുതോണി: ഇടുക്കി കാണാനെത്തിയ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാർ കൊക്കയിലേക്ക് മറിഞ്ഞു. മലപ്പുറത്തുനിന്നെത്തിയ യുവാക്കൾ സഞ്ചരിച്ച ഇന്നോവ കാറാണ് കുളമാവ് ചേരിയിൽ അപകടത്തിൽപെട്ടത്. കാറിൽ എട്ടുപേരാണ് ഉണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷക്കുശേഷം വിട്ടയിച്ചു. ഞായറാഴ്​ച വൈകീട്ട്​ ആറോടെയാണ് അപകടം. മഴയിൽ റോഡിൽ വാഹനം തെന്നിമാറി റോഡിൻെറ പാരപ്പറ്റ് തകർത്ത് 200 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. കൊക്കയിലേക്ക് മറിഞ്ഞകാർ പലതവണ മലക്കം മറിഞ്ഞാണ് കൊക്കിയൽ പതിച്ചത്. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ അത്​ഭുതകരമായാണ് രക്ഷപ്പെട്ടത്. രണ്ട്​ വാഹനങ്ങളിലായാണ് മലപ്പുറത്തുകാരായ യുവാക്കൾ ഇടുക്കിയിലെത്തിയത്. മൂന്നാറിലെത്തിയശേഷം ഇടുക്കി അണക്കെട്ടും കണ്ട് തിരികെപ്പോകുന്നതിനിടെയാണ് അപകടം. കുളമാവ് പൊലീസും ഇടുക്കി, മൂലമറ്റം ഫയർഫോഴ്സും സംഭവസ്ഥലത്തെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.