മൂലമറ്റം മേഖലയിൽ കാട്ടുപന്നി ശല്യം

മൂലമറ്റം: മേഖലയില്‍ കാട്ടുപന്നിയുടെ ശല്യംമൂലം അഞ്ച് ഏക്കറോളം സ്ഥലത്തെ കൃഷി ദേഹണ്ഡങ്ങള്‍ നശിച്ചു. അഴകത്ത് ജയ്‌മോന്‍, രാജു വട്ടമല, ജോമോന്‍ പൊരിയത്ത്, മൈക്കിള്‍ പൊരിയത്ത്, ജിജി അമ്പാറ കുന്നേല്‍ എന്നിവരുടെ കപ്പ, വാഴ, ചേമ്പ്, ചേന, കാച്ചില്‍ തുടങ്ങിയവ കാട്ടുപന്നികള്‍ കൂട്ടമായി എത്തി നശിപ്പിച്ചു. 50,000 രൂപയുടെ നഷ്​ടം ഉണ്ടായതായി കര്‍ഷകര്‍ പറഞ്ഞു. മേഖലയില്‍ മുള്ളന്‍പന്നിയുടെ ശല്യവുമുണ്ട്. പന്നികള്‍ കൂട്ടത്തോടെ മനുഷ്യരെ ആക്രമിക്കാനും സാധ്യതയുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. കൃഷി വിളവെടുക്കാറായപ്പോഴാണ് പന്നിശല്യം രൂക്ഷമാകുന്നത്. കൃഷിനാശത്തിന് നഷ്​ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ വനംവകുപ്പ് അധികൃതര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.