രാമക്കൽമേട്​ എയർസ്​ട്രിപ് പദ്ധതി ചുവപ്പുനാടയിൽതന്നെ

നെടുങ്കണ്ടം: രാമക്കൽമേട്ടിലെ ചെറുകിട വിമാനത്താവളം (എയർസ്​ട്രിപ്) പദ്ധതിക്ക്​ നാലുവർഷമായിട്ടും ചു​വപ്പുനാടയിൽനിന്ന്​ മോചനമില്ല. രാമക്കൽമേട്ടിൽനിന്ന്​ വിമാനത്തിൽ പറക്കാൻ പരിസ്ഥിതി സൗഹാർദ ചെറുകിട വിമാനത്താവളം (എയർസ്​ട്രിപ്) ആരംഭിക്കാൻ സാധ്യതപഠനം നടത്തിയിട്ടും പ്രാരംഭ നടപടിപോലും ആരംഭിച്ചില്ല. വിനോദസഞ്ചാരം േപ്രാത്സാഹിപ്പിക്കുന്നതി​ൻെറ ഭാഗമായി ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഏവിയേഷൻ ടൂറിസം ആരംഭിക്കുന്നതി​ൻെറ ഭാഗമായാണ് രാമക്കൽമേട്ടിൽ 2017 ജനുവരിയിൽ സാധ്യതപഠനം നടത്തിയത്. ചെൈന്ന ആസ്ഥാനമായ കനേഡിയൻ കമ്പനിയുടെ വിദഗ്ധസംഘമാണ് പഠനം നടത്തിയത്. ചെറുവിമാനങ്ങൾ ഇറങ്ങുന്നതിന് അനുയോജ്യമായ സ്ഥലം രാമക്കൽമേട്ടിലു​െണ്ടന്നതായിരുന്നു സംഘത്തി​ൻെറ പ്രാഥമിക വിലയിരുത്തൽ. ഇതി​ൻെറ അടിസ്ഥാനത്തിൽ പദ്ധതി പൂർത്തീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ഡി.ടി.പി.സി. ചെറുകിട വിമാനത്താവളം യാഥാർഥ്യമായാൽ വിദേശ വിനോദസഞ്ചാരികൾക്ക്് ഇടുക്കിയിലെത്താവുന്ന അനുകൂല സാഹചര്യം രാമക്കൽ​േമട്ടിലുണ്ട്. മാത്രമല്ല, തേക്കടി-മൂന്നാർ സംസ്ഥാനപാതയിൽ സ്ഥിതിചെയ്യുന്ന രാമക്കൽമേടിനെ ഇടത്താവളമായി ഉപയോഗിക്കാനാവും. ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ തേക്കടി, മൂന്നാർ, വാഗമൺ, രാമക്കൽമേട് എന്നിവിടങ്ങളെ യോജിപ്പിച്ച് ടൂറിസം സർക്യൂട്ട്​ നിർമിക്കുന്നതി​ൻെറ ഭാഗമായാണ് ഡി.ടി.പി.സി ടൂറിസം കേന്ദ്രങ്ങളിൽ എയർസ്​ട്രിപ്പുകൾ സ്ഥാപിക്കാനൊരുങ്ങിയത്. ഇതിന്​ ഡി.ടി.പി.സി സംസ്ഥാന സർക്കാറിന്​ സമർപ്പിച്ച പദ്ധതിയുടെ അടിസ്ഥാനത്തിലായിരുന്നു പഠനത്തിന് അനുമതി നൽകിയത്. േപ്രാജക്ട്​ തയാറാക്കുന്നതിന് വിമാനക്കമ്പനിയുടെ പ്രതിനിധി രാമക്കൽമേട്ടിലെത്തി സ്ഥലം പരിശോധിച്ചിരുന്നു. വിമാനമിറങ്ങുന്നതിന് 250 മീറ്റർ നീളവും 50 മീറ്റർ വീതിയുമുള്ള സ്ഥലമായിരുന്നു ആവശ്യം. അഞ്ചുപേർക്ക് സഞ്ചരിക്കാവുന്ന ചെറിയ വിമാനം ഇതിനുപയോഗിക്കുകയായിരുന്നു ലക്ഷ്യം. കൂടുതൽ സ്ഥലം ആവശ്യമില്ലാത്തതിനാൽ പരിസ്ഥിതിക്ക് കോട്ടം വരുത്താതെ പദ്ധതി നടപ്പാക്കാൻ കഴിയുമെന്നായിരുന്നു വിലയിരുത്തൽ. സംഘത്തി​ൻെറ റിപ്പോർട്ടി​ൻെറ അടിസ്ഥാനത്തിൽ ഡി.ടി.പി.സി സിവിൽ ഏവിയേഷൻ കമ്പനിക്ക് പദ്ധതിയുടെ രൂപരേഖയും കൈമാറിയിരുന്നു. വിവിധ റോഡുകൾക്ക് 10 കോടിയുടെ ഭരണാനുമതി നെടുങ്കണ്ടം: ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ വിവിധ റോഡുകൾക്ക് 10 കോടി രൂപയുടെ ഭരണാനുമതി. ചേമ്പളം-ഏഴാംമൈൽ 85 ലക്ഷം, കല്ലാർ-രാമക്കൽമേട് 40 ലക്ഷം, മേലേചിന്നാർ-നെടുങ്കണ്ടം ഒരു കോടി, ഞാറക്കവല-തേക്കിൻകാനം ഈട്ടിത്തോപ്പ്-പള്ളിപ്പടി 70 ലക്ഷം, ചെമ്പകപ്പാറ-താഴത്തെ കുപ്പച്ചാംപടി-ഈട്ടിത്തോപ്പ്് 30 ലക്ഷം, കമ്പംമെട്ട്​-മുങ്കിപ്പള്ളം 50 ലക്ഷം, വണ്ടന്മേട്-കട്ടപ്പന 70 ലക്ഷം, പുറ്റടി-അണക്കര ഒരു കോടി, പുറ്റടി-ചേറ്റുകുഴി 50 ലക്ഷം, മുരിക്കുംതൊട്ടി-വട്ടപ്പാറ-ഉടുമ്പൻചോല 70 ലക്ഷം, പന്നിയാർകുട്ടി-തേക്കിൻകാനം 140 ലക്ഷം, കൈലാസപ്പാറ-മാവടി-വിലക്ക്് 25 ലക്ഷം, വിവിധ സംരക്ഷണഭിത്തികൾക്ക്്് 150 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുത്. സാങ്കേതികാനുമതി വാങ്ങി ഒരുമാസത്തിനകം നിർമാണ നടപടി ആരംഭിക്കാനാകുമെന്ന്​ മന്ത്രി എം.എം. മണി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.