മൂന്നാറിൽ ഹരിത ടൂറിസം പദ്ധതി ; ആലോചന യോഗം ഇന്ന്

​െതാടുപുഴ: മൂന്നാറിൽ ഹരിത ടൂറിസം പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച ജില്ലതല യോഗം തിങ്കളാഴ്​ച രാവിലെ 11.30ന് ജില്ല കലക്ടറുടെ ചേംബറില്‍ ചേരും. ഹരിത ഇടനാഴികളും ഹരിതകര്‍മ സേന ചെക്​ പോസ്​റ്റുകളും പരിസ്ഥിതി സൗഹൃദ ബദല്‍ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്ന ഗ്രീന്‍ ഷോപ്പുകളുമെല്ലാമൊരുക്കുന്ന ഹരിതകേരളം മിഷന്‍ വിഭാവനം ചെയ്ത പദ്ധതി നടപ്പാക്കുന്നതിനാണ് ജില്ല ഭരണകൂടം ആലോചിക്കുന്നത്. മൂന്നാര്‍ ഗ്രാമപ്പഞ്ചായത്തി​ൻെറ നേതൃത്വത്തിലാകും പദ്ധതി നടപ്പാക്കുക. ബ്ലോക്ക്- ജില്ല പഞ്ചായത്ത് കോ-ഓഡിനേഷനും ഒപ്പം ഹരിതകേരളം, ശുചിത്വ മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കുടുംബശ്രീ, തൊഴിലുറപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, യു.എൻ.ഡി.പി,വനം,വൈല്‍ഡ് ലൈഫ്,ദേശീയ പാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, പൊലീസ്, കെ.എച്ച്.ഡി.പി കമ്പനി തുടങ്ങിയ വിവിധ ഏജന്‍സികളുമായി കൈകോര്‍ത്താണ് ഹരിത ടൂറിസം പദ്ധതി പ്രാവര്‍ത്തികമാക്കുക. മൂന്നാറിലേക്കുള്ള പ്രധാന പാതകളുള്‍പ്പെടുന്ന പള്ളിവാസല്‍, ചിന്നക്കനാല്‍, ദേവികുളം, മറയൂര്‍,മാങ്കുളം,വട്ടവട തുടങ്ങിയ പഞ്ചായത്തുകളുമൊക്കെ പദ്ധതിയില്‍ പങ്കാളികളാകും. പ്രധാന പാതകളില്‍ എവിടെയൊക്കെയാണ് ഹരിത ചെക് പോസ്​റ്റുകളും മറ്റും സ്ഥാപിക്കുക തുടങ്ങിയ ഒട്ടേറെ പരിപാടികൾ പദ്ധതിയുടെ ഭാഗമായി പ്ലാന്‍ ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.