ഇനി കോൺഗ്രസിൽ പരിഗണന​ ഐക്യത്തിനും വിജയത്തിനും​ -ഐവാൻ ഡിസൂസ

കട്ടപ്പന: ഗ്രൂപ്പ്‌ പോര് ഒഴിവാക്കി മുന്നോട്ടുപോകാൻ​ കോൺഗ്രസ്​ നേതൃത്വം. ബൂത്ത്തലം മുതലുള്ള ‌കമ്മിറ്റികൾ പുനഃസംഘടിപ്പിക്കും. പാർട്ടി തീരുമാനത്തിനെതിരെ നിൽക്കുന്നവരെ പുറത്താക്കാനും കട്ടപ്പനയിൽ ഹൈ​കമാൻഡ്​​ പ്രതിനിധികൾ പ​ങ്കെടുത്ത്​ നടന്ന യോഗത്തിൽ ധാരണ. കോൺഗ്രസ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ എല്ലാവരും ഐക്യത്തോടെ പ്രവർത്തിക്കണമെന്നും മധ്യമേഖല ജില്ലകളുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ അഭ്യർഥിച്ചു. വിജയസാധ്യതയാകും സ്​ഥാനാർഥി നിർണയത്തിൽ മാനദണ്ഡം. ജില്ലയിലെ കെ.പി.സി.സി അംഗങ്ങൾ, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡൻറുമാർ, പോഷക സംഘടന ജില്ല ഭാരവാഹികൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തതെന്ന്​ ഐവാൻ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസിൽ ഗ്രൂപ്പുണ്ടെന്നും എന്നാൽ, തെരഞ്ഞെടുപ്പ് വരുമ്പോൾ അതെല്ലാം മറന്ന് കോൺഗ്രസ് ഒറ്റഗ്രൂപ്പായിട്ടാകും പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ചാണ് എൽ.ഡി.എഫും ബി.ജെ.പിയും ജയിക്കുന്നത്. അതിനെതിരെ കോൺഗ്രസ് പ്രവർത്തകർ ജാഗരൂകരായിരിക്കണം. പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നവർക്ക്​ നടപടി നേരിടേണ്ടിവരും. നിർജീവമായ കമ്മിറ്റികൾ മാറണം. ബൂത്തുതലം മുതലുള്ള കമ്മിറ്റികൾ കാര്യക്ഷമമായി പ്രവർത്തിച്ചെങ്കിൽ മാത്രമേ മുന്നേറ്റം സാധ്യമാകൂ. പ്രവർത്തിക്കാത്ത കമ്മിറ്റികൾക്ക് എതിരെ ജില്ല കമ്മിറ്റികൾ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന നേതാക്കൾ, ഡി.സി.സി ഭാരവാഹികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.