കെ.എസ്.ആർ.ടി.സി ബസുകൾ മുടങ്ങി; േദശീയപാതയിൽ യാത്രക്ലേശം രൂക്ഷം

പീരുമേട്: കുമളി, ചങ്ങനാശ്ശേരി ഡിപ്പോകളിൽനിന്ന് ദേശീയപാത വഴി സർവിസുകൾ മുടങ്ങി യാത്രക്ലേശം രൂക്ഷം. കുമളി ഡിപ്പോയിൽനിന്ന് 53 സർവിസുകളാണ് നടത്തിയിരുന്നത്. കോവിഡിനുശേഷം 18 സർവിസുകളാണ്​ പുനരാരംഭിച്ചത്. കുമളി ഡിപ്പോയിൽനിന്ന് കോട്ടയം-കുമളി റൂട്ടിൽ അഞ്ച്​ ഓർഡിനറി സർവിസുകൾ മാത്രമാണ് ഓടുന്നത്. ഇവിടെനിന്നുള്ള ടേക് ഓവർ സർവിസുകളും മുടങ്ങി. നെടുങ്കണ്ടം ഡിപ്പോയിൽനിന്ന് കുമളി വഴിയുള്ള ടേക് സർവിസുകളും റദ്ദാക്കി. ടേക് ഓവർ സർവിസുകൾ പുനരാരംഭിക്കണമെന്ന എം.ഡിയുടെ നിർദേശവും നടപ്പായിട്ടില്ല. കുമളി ഡിപ്പോയിലെ കുമളി-എറണാകുളം-അമൃത സുപ്പർ ഫാസ്​റ്റ്​, കുമളി- കായംകുളം എന്നീ ടേക് ഓവർ സർവിസുകളും 12ൽപരം ഓർഡിനറി ബസുകളും ഓടുന്നില്ല. നെടുങ്കണ്ടം ഡിപ്പോയിൽനിന്ന് കുമളി വഴി കോട്ടയത്തേക്കുള്ള രണ്ട് സർവിസുകൾ നെടുങ്കണ്ടം-കുമളി, തൊടുപുഴ-എറണാകുളം നെടുങ്കണ്ടം-കുമളി-തിരുവല്ല ടേക് ഓവറുകളും ഓടുന്നില്ല. ചങ്ങനാശ്ശേരി ഡിപ്പോയിൽനിന്ന് കുമളിക്കുണ്ടായിരുന്ന എല്ലാ ഓർഡിനറി സർവിസുകളും റദ്ദാക്കി. ബസുകൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ യാത്രക്ലേശം രൂക്ഷമാണ്. വിദ്യാഭാസ സ്ഥാപനങ്ങൾ തുറന്നതിനാൽ വിദ്യാർഥികളും യാത്രദുരിതത്തിലാണ്. കുമളി ഡിപ്പോയിൽ ഡ്രൈവർമാരുടെ അഭാവമാണ് സർവിസുകൾ മുടങ്ങാൻ കാരണമെന്ന് അധികൃതർ പറയുന്നു. ദേശീയപാതയിൽ യാത്രക്ലേശം തുടരുമ്പോഴും ഡ്രൈവർമാരെ എത്തിച്ച് സർവിസുകൾ പുനരാരംഭിക്കാൻ ഡിപ്പോ അധികൃതർ തയാറാകുന്നില്ല. സർക്കാർ തിരിച്ചുപിടിച്ച വ്യാജ പട്ടയഭൂമിയുടെ സംരക്ഷണച്ചുമതല കെ.എഫ്​.ഡി.സിക്ക് നെടുങ്കണ്ടം: സൂര്യനെല്ലിയിൽ വ്യാജ പട്ടയം ഉണ്ടാക്കി സ്വകാര്യ വ്യക്തി കൈവശംവെച്ചിരുന്ന, സർക്കാർ തിരിച്ചുപിടിച്ച ഭൂമിയുടെ സംരക്ഷണച്ചുമതതല കെ.എഫ്​.ഡി.സിക്ക്​ കൈമാറി. ചിന്നക്കനാൽ സൂര്യനെല്ലിയിൽ പട്ടയം ചമച്ച് ജിമ്മി സ്​കറിയ കൈവശപ്പെടുത്തിയ അഞ്ചേക്കറിലധികം ഭൂമിയും കെട്ടിടങ്ങളും അടക്കം 2020 ഒക്ടോബറിൽ റവന്യൂ വകുപ്പ് തിരിച്ചുപിടിച്ച ഭൂമിയുടെ സംരക്ഷണച്ചുമതലയാണ് കെ.എഫ്​.ഡി.സിക്ക്​ കൈമാറിയത്. സൂര്യനെല്ലിയിലെ കാലിപ്സം ക്യാമ്പ് എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്ന അഞ്ചേക്കർ സ്ഥലവും കെട്ടിടങ്ങളും അടക്കം സംരക്ഷിക്കുന്നതിന് സംരക്ഷണ ചമുതലമാത്രം നൽകി കൈമാറുന്നതിന് വെള്ളിയാഴ്ചയാണ് ഇടുക്കി കലക്ടർ ഉത്തരവ് നൽകിയത്. റവന്യൂ ഭൂമി വ്യാജപട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിലാണ് റവന്യൂവകുപ്പ് കൈയേറ്റം ഒഴിപ്പിച്ച് ഭൂമി തിരിച്ചുപിടിച്ചത്. തുടർന്ന് കെട്ടിടമടക്കം നശിക്കാതിരിക്കുന്നതിന് കെ.എഫ്​.ഡി.സിക്ക്​ കൈമാറാൻ സബ് കലക്ടർ ജില്ല കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ശിപാർശ ചെയ്​തിരുന്നു. തുടർന്നാണ് ഇടുക്കി കലക്​ടർ നടപടിക്രമം പൂർത്തീകരിച്ച് കഴിഞ്ഞദിവസം ഉത്തരവ് നൽകിയത്. തിരിച്ചുപിടിക്കുന്ന ഭൂമിയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം വ്യാജപട്ടയം നിർമാണത്തെക്കുറിച്ചും ഉദ്യോഗസ്ഥർക്കുള്ള പങ്കിനെ സംബന്ധിച്ചും വിശദ അന്വേഷണം നടത്തുന്നതിനും കലക്​ടർ ഉത്തരവിട്ടു. സംരക്ഷണച്ചുമതല കെ.എഫ്​.ഡി.സി ഡിവിഷൻ മാനേജർ ജോൺസൺ ഏറ്റെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.