കോളനിക്കാർക്ക്​ പട്ടയം; നടപടി വേഗത്തിലാക്കണം -റവന്യൂ മന്ത്രി

മന്ത്രിയുടെ സാന്നിധ്യത്തിൽ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു മൂന്നാർ: ഇടുക്കി ജില്ലയിൽ കോളനികളിലുള്ളവർക്കും പട്ടയം കൊടുക്കാനുള്ള നടപടി വേഗത്തിലാക്കണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. മൂന്നാർ ടീ കൗണ്ടിയിൽ റവന്യൂ ഉദ്യോഗസ്ഥരുടെ അവലോകനയോഗം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളനികളിലെ പാവപ്പെട്ടവർക്ക് പട്ടയം കിട്ടുന്നത് അവർക്ക് സഹായകമാകും. അര സൻെറ്​ മുതൽ 10 സൻെറ്​ വരെ വീടു​െവച്ച് കഴിയുന്നവർക്കും പട്ടയം നൽകാൻ കഴിയുമോ എന്ന് ആലോചിക്കണം. പട്ടയം കൊടുക്കുന്നത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തവും കിട്ടുന്നവർക്ക് അത് അവകാശവുമാണ്. അവകാശപ്പെട്ട ആനുകൂല്യം പോലും പട്ടയമില്ലാത്തതുമൂലം നിഷേധിക്കപ്പെടുന്നു. പട്ടയം ഔദാര്യമല്ല, അവകാശമാണ്. ജില്ലയിൽ ഫെബ്രുവരി പകുതിയിൽ 10,000 പേർക്കുകൂടി പട്ടയം നൽകാൻ നടപടി വേഗത്തിലാക്കണമെന്നും മന്ത്രി നിർദേശം നൽകി. ഇതുവരെ ഏഴു പട്ടയമേളകളിലായി ജില്ലയിൽ 31820 പേർക്കു പട്ടയം നൽകി. ജില്ലയിൽ ഇനിയും ശേഷിക്കുന്ന പരമാവധി പേർക്ക് പട്ടയം നൽകാൻ ശ്രമിക്കണമെന്ന് യോഗത്തിൽ അധ്യക്ഷനായിരുന്ന വൈദ്യുതി മന്ത്രി എം.എം. മണി നിർദേശിച്ചു. മൂന്നു ചെയിൻ പട്ടയത്തി​ൻെറ കാര്യത്തിൽ തീരുമാനമുണ്ടാകണം. ഇക്കാര്യത്തിൽ വൈദ്യുതി വകുപ്പി​ൻെറ ഭാഗത്തുനിന്ന് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ദേവികുളം, വാഗ്വര, ലക്കം, മൂന്നാർ കോളനികളിലുള്ളവർക്കും പട്ടയം കൊടുക്കാനുള്ള സാധ്യത പരിശോധിക്കണം. മൂന്നുചെയിൻ പട്ടയത്തി​ൻെറ കാര്യത്തിൽ എല്ലാവിധ സഹായങ്ങളും റവന്യൂ മന്ത്രി ഉറപ്പുനൽകി. യോഗത്തിൽ കലക്ടർ എച്ച്. ദിനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ദേവികുളം സബ്കലക്ടർ പ്രേം കൃഷ്ണൻ, ഇടുക്കി ആർ.ഡി.ഒ പി.ജെ. സെബാസ്​റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു. യോഗത്തിൽ റവന്യൂ സംബന്ധമായ മറ്റ് വിഷയങ്ങളും ചർച്ച ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.