പെരുവന്താനത്ത്​ കോൺഗ്രസിൽ കലാപം

പീരുമേട്: പെരുവന്താനം ഗ്രാമപഞ്ചായത്തിൽ സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അംഗങ്ങൾ താമസിച്ചെത്തുകയും എൽ.ഡി.എഫ് അംഗങ്ങൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്​ത സംഭവം ​കോൺഗ്രസിൽ കലാപത്തിന് വഴിയൊരുക്കി. തെരഞ്ഞെടുപ്പിനായി വ്യാഴാഴ്​ച രാവിലെ 10.30ന് യോഗം ചേർന്നെങ്കിലും കോൺഗ്രസ് അംഗങ്ങൾ വൈകിയാണ് എത്തിയത്. ഇതിനാൽ ഇവരെ സമിതിയിൽ ഉൾപ്പെടുത്താൻ സാധിച്ചില്ല. സ്ഥിരംസമിതി അധ്യക്ഷസ്ഥാനങ്ങൾ പങ്കു​െവക്കുന്നത്​ സംബന്ധിച്ച ചർച്ചയിൽ തീരുമാനമാകാൻ വൈകിയതിനാലാണ് ഇവർക്ക് യഥാസമയം യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. എൽ.ഡി.എഫിൽനിന്ന് ഭരണം പിടിച്ചെടുത്തിട്ടും വോട്ടർമാരോടും കോൺഗ്രസ് പ്രവർത്തകരോടും നീതികാണിക്കാൻ കഴിയാത്ത ഇവർ രാജിെവച്ച് പോകണമെന്നും സോഷ്യൽ മീഡിയയിലൂടെ പ്രവർത്തകർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.