സ്ഥിരംസമിതി തെരഞ്ഞെടുപ്പ്​: കാഞ്ചിയാർ പഞ്ചായത്തിൽ നാല്​ വോട്ട്​ അസാധുവായി

കട്ടപ്പന: കാഞ്ചിയാർ പഞ്ചായത്തിലെ ക്ഷേമകാര്യ സ്​റ്റാൻഡിങ്​​ കമ്മിറ്റി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ നാല് അംഗങ്ങളുടെ വോട്ട് അസാധുവായി. എന്നിട്ടും ഒരു അംഗത്തി​ൻെറ പിൻബലത്തിൽ എൽ.ഡി.എഫ് അംഗം വിജയിച്ചു. എൽ.ഡി.എഫിൽ നിന്നും യു.ഡി.എഫിൽ നിന്നും സ്​ഥാനാർഥികൾ ഉണ്ടായതിനെ തുടർന്നാണ് വോട്ടെടുപ്പ് നടന്നത്​. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഉൾപ്പെടെ നാല് എൽ.ഡി.എഫ് അംഗങ്ങളുടെ വോട്ടുകളാണ് അസാധുവായത്. അതിൽ മുൻ പഞ്ചായത്ത്​ അംഗവും ഉൾപ്പെടുന്നു. നാല് വോട്ടുകൾ അസാധുവായെങ്കിലും ഒരു വോട്ടി​ൻെറ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് പ്രതിനിധി ജയിച്ചെന്നത് ആശ്വാസമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.