ചെറുതോണി: കർഷകസമരം അവസാനിപ്പിക്കുന്നതിനുള്ള സത്വര നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ടി.എ ഇടുക്കി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൈനാവ് ഗവ. യു.പി സ്കൂളിൽ നടന്ന സമ്മേളനം കെ.എസ്.ടി.എ ജില്ല സെക്രട്ടറി എം. രമേശ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ജോൺസൺ മാത്യു അധ്യക്ഷതവഹിച്ചു. ജില്ല ജോയൻറ് സെക്രട്ടറി എൻ.വി. ഗിരിജാകുമാരി, ഏരിയ സെക്രട്ടറി സിനി സെബാസ്റ്റ്യൻ, ട്രഷറർ കെ.വി. രവികുമാർ, സംസ്ഥാന കമ്മിറ്റി അംഗം ടി. സ്റ്റാൻലി, ജില്ല വൈസ് പ്രസിഡൻറ് മുരുകൻ വി.അയത്തിൽ, എം.ഡി. അജിമോൻ, ടി. റെയ്ല എന്നിവർ സംസാരിച്ചു. ഏരിയ ജോയൻറ് സെക്രട്ടറി ആർ.ആർ. സിന്ധു സ്വാഗതവും ഏരിയ വൈസ് പ്രസിഡൻറ് വിനീഷ്യ എസ്.നന്ദിയും പറഞ്ഞു. ഫോട്ടോ: TDL PAINAVU SCHOOL പൈനാവ് ഗവ. യു.പി സ്കൂളിൽ കെ.എസ്.ടി.എ ഇടുക്കി ഏരിയ സമ്മേളനം ജില്ല സെക്രട്ടറി എം. രമേശ് ഉദ്ഘാടനം ചെയ്യുന്നു ഉടുമ്പൻചോലയിൽ റോഡുകൾക്ക് 10കോടി നെടുങ്കണ്ടം: ഉടുമ്പൻചോല നിയോജകമണ്ഡലത്തിലെ വിവിധ റോഡുകൾക്ക് 10 കോടിയുടെ ഭരണാനുമതി. ചേമ്പളം ഏഴാംമൈൽ-85 ലക്ഷം, കല്ലാർ രാമക്കൽമേട്- 40 ലക്ഷം, മേലേ ചിന്നാർ നെടുങ്കണ്ടം- ഒരുകോടി, ഞാറക്കവല തേക്കിൻകാനം ഈട്ടിത്തോപ്പ് പള്ളിപ്പടി- 70 ലക്ഷം, ചെമ്പകപ്പാറ താഴത്തെ കുപ്പച്ചാംപടി ഈട്ടിത്തോപ്പ്് -30 ലക്ഷം, കമ്പംമെട്ട് മുങ്കിപ്പള്ളം -50 ലക്ഷം, വണ്ടന്മേട് കട്ടപ്പന -70 ലക്ഷം, പുറ്റടി അണക്കര -ഒരുകോടി, പുറ്റടി ചേറ്റുകുഴി -50 ലക്ഷം, മുരിക്കും തൊട്ടി വട്ടപ്പാറ ഉടുമ്പൻചോല -70 ലക്ഷം, പിയാർകുട്ടി തേക്കിൻകാനം -140 ലക്ഷം, കൈലാസപ്പാറ മാവടി വിലക്ക്് -25 ലക്ഷം, വിവിധ സംരക്ഷണ ഭിത്തികൾക്ക് -150 ലക്ഷം എിങ്ങനെയാണ് തുക അനുവദിച്ചത്. സാങ്കേതികാനുമതി വാങ്ങി ഒരുമാസത്തിനകം നിർമാണ നടപടി ആരംഭിക്കാനാകുമെന്ന് മന്ത്രി എം.എം. മണി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.