സർക്കാർ സ്ഥാപനങ്ങൾ ചിതറി; ഒരു കുടക്കീഴിൽ വേണമെന്ന്​ ആവശ്യം

അടിമാലി: ഹൈറേഞ്ചിലെ പ്രധാന പട്ടണമായി അടിമാലി വളർന്നെങ്കിലും സർക്കാർ ഓഫിസുകളെല്ലാം ഇപ്പോഴും വിവിധ സ്ഥലങ്ങളിൽ. പ്രായമായവരുൾപ്പെടെ ​ഏതെങ്കിലും ആവശ്യത്തിന്​ പലയിടങ്ങളിൽ ഓടിനടക്കേണ്ട അവസ്ഥയാണ്. ജോയൻറ്​ ആർ.ടി ഓഫിസ്​, എക്സൈസ്​ റേഞ്ച് ഓഫിസ്​, നാർകോട്ടിക് ഓഫിസ്​, ഇറിഗേഷൻ ഓഫിസ്​, എംപ്ലോയ്മൻെറ്​ എക്സ്​ചേഞ്ച്, കൃഷി ഓഫിസ്​, മൃഗസംരക്ഷണവകുപ്പ് ഓഫിസ്​, വ്യവസായവികസന ഓഫിസ്​ തുടങ്ങി പ്രാഥമികമായി ആവശ്യമുള്ള എല്ലാ ഓഫിസുകളും ടൗണി​ൻെറ പല ഭാഗങ്ങളിലായി കിടക്കുകയാണ്. മിക്ക ഓഫിസുകളും വാടകക്കെട്ടിടത്തിലാണെന്നതാണ് മറ്റൊരു പ്രത്യേകത. വില്ലേജ് ഓഫിസുകളും ട്രഷറിയും സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇവി​െടയാണെങ്കിൽ അടിസ്ഥാന സൗകര്യങ്ങളും കുറവാണ്. നിൽക്കാൻപോലും ഇടമില്ലാത്ത സബ് ട്രഷറിയിലെത്തിയാണ് ആവശ്യങ്ങൾ നടത്തിയെടുക്കുന്നത്. വില്ലേജ് ഓഫിസി​ൻെറ അവസ്ഥയും ഇതുതന്നെയാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ പഞ്ചായത്ത് ഇടപെട്ട് മിനി സിവിൽ സ്​റ്റേഷൻ മാതൃകയിൽ കേന്ദ്രീകൃത സംവിധാനം കൊണ്ടുവരണമെന്നാണ്​ ആവശ്യം ഉയരുന്നത്​. അതുപോലെ ടൗണിൽ പൊതു ശൗചാലയങ്ങൾ തുറക്കണം. കാൽനടക്കാർക്ക് സൗകര്യപ്രദമായി പാത ഒരുക്കണം. ഗതാഗതക്കുരിക്കിന് പരിഹാരമുണ്ടാക്കണം. ജനം പറയുന്നത്​ ഇതൊക്കെയാണ്​. മറയൂരില്‍ കൈയേറിയ ഭൂമി അധികൃതർ ഒഴിപ്പിച്ചു മറയൂര്‍: ഇന്ദിര നഗറില്‍ കൈയേറിയ റവന്യൂ ഭൂമി പൊലീസ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചു. 2000ല്‍ കേരളത്തില്‍ ആദ്യമായി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി സ്ഥലം നല്‍കിയത് മറയൂര്‍ ഇന്ദിര നഗറിലാണ്. 252 കുടുംബങ്ങള്‍ക്കും 25 വിമുക്ത ഭടന്മാര്‍ക്കുമായി ഒന്നര ഏക്കര്‍ സ്ഥലംവീതം നല്‍കിയിരുന്നു. ഇവിടെ പഞ്ചായത്ത് മൈതാനത്തിനായും പൊലീസ് ക്വാര്‍ട്ടേഴ്‌സ്, പട്ടികവര്‍ഗ പ്രീമെട്രിക് ഹോസ്​റ്റല്‍ എന്നിവക്കും​ മാറ്റിയിരുന്ന സ്ഥലമാണ്​ കൈയേറിയത്​. ബാബു നഗറില്‍ താമസക്കാരായ വീടും സ്ഥലവും ഇല്ലാത്ത 15 കുടുംബങ്ങളാണ് അഞ്ച്​ സൻെറ്​ ഭൂമിയെങ്കിലും വീട് വെക്കുന്നതിന് നല്‍കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച രാത്രി കൈയേറാൻ ശ്രമിച്ചത്​. രാഷ്​ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ നാട്ടിയായിരുന്നു ഇത്. സമീപത്ത്​ കൈയേറിയവരെ ഒഴിപ്പിക്കാതെ തങ്ങളെ മാത്രം ഒഴിപ്പിക്കുന്നതിനെതിരെയും ചെറുത്തുനിന്നു. ഒടുവിലാണ്​ ഇവർ പിന്മാറിയത്​. മറയൂര്‍ വില്ലേജ് ഓഫിസര്‍ പി. സജിത്കുമാര്‍, ശ്രീനിവാസന്‍, പി. ഹരി, മറയൂര്‍ അഡീഷനല്‍ എസ്‌.ഐ വി.എം. മജീദ്, എ.എസ്.ഐ ജോളി ജോസഫ് എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് കൈയേറ്റം ഒഴിപ്പിച്ചത്. TDL REVENUE AREA ചിത്രം-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.