പേവിഷബാധ മരുന്നു താലൂക്ക് ആശുപത്രിയിലും ലഭ്യമല്ല

മറയൂര്‍: താലൂക്ക് ആശുപത്രില്‍ പേവിഷബാധക്കുള്ള മരുന്ന് ലഭ്യമല്ല. കഴിഞ്ഞദിവസം മറയൂര്‍ പട്ടിക്കാട് സ്വദേശി അണ്ണാദുരൈയുടെ മകള്‍ ആറു വയസ്സ് പ്രായമുള്ള ശ്രീക്കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. മറയൂര്‍ സി.എച്ച്.സിയില്‍ പ്രാഥമിക ചികിത്സയില്‍ ഐ.ഡി ആര്‍.വി ഇഞ്ചക്​ഷന്‍ നല്‍കി താലൂക്ക്​ ആശുപത്രിയിലെത്തിച്ചെങ്കിലും ഇ.ആര്‍.ഐ.ജി ഇഞ്ചക്​ഷന്‍ മരുന്നുണ്ടായിരുന്നില്ല. അടുത്തുള്ള വിവിധ ആശുപത്രികളില്‍ അന്വേഷിച്ചെങ്കിലും തൊടുപുഴയിലും ഇടുക്കി ജില്ല ആശുപത്രിയിലും മാത്രമേ മരുന്ന്​ ലഭ്യമാകൂ എന്ന വിവരമാണ് ലഭിച്ചത്. മറയൂരില്‍നിന്ന് ഈ ആശുപത്രികളില്‍ എത്താന്‍ 135 കി.മീ വരെ യാത്ര ചെയ്യണം. ഇതോടെ കുട്ടിക്ക് ഇഞ്ചക്​ഷന്‍ എടുക്കാതെ മടങ്ങേണ്ട സാഹചര്യമുണ്ടായി. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, മൂന്നാര്‍ മേഖലയിലുള്ളവര്‍ പ്രധാനമായും ആശ്രയിക്കുന്നത് അടിമാലി താലൂക്ക് ആശുപത്രിയാണ്. ഇവിടെയും മരുന്നില്ലാതെ വരുന്നത്​ ആദിവാസികളടക്കം പാവപ്പെട്ടവർക്ക്​ പ്രതിസന്ധിയാണ്​. പൂർത്തിയായ പെരിയവരൈ പാലം ഇന്ന്​ ഉദ്​ഘാടനം മൂന്നാര്‍: നിര്‍മാണം പൂര്‍ത്തിയായ മൂന്നാർ പെരിയവരൈ പാലത്തി​ൻെറയും നവീകരിച്ച ​െറസ്​റ്റ്​ ഹൗസി​ൻെറയും ഉദ്ഘാടനം ശനിയാഴ്​ച മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കും. ഉച്ചക്ക്​ 3.30ന്​ മൂന്നാര്‍ ​െറസ്​റ്റ്​ ഹൗസില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ്​ ചടങ്ങുകള്‍ നടക്കുക. മന്ത്രി എം.എം. മണി അധ്യക്ഷതവഹിക്കും. എസ്. രാജേന്ദ്രന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. മൂന്നാര്‍ സ്‌പെഷല്‍ റവന്യൂ ഓഫിസ് സിവില്‍ സ്​റ്റേഷനിലേക്ക് മൂന്നാര്‍: മൂന്നാര്‍ സ്‌പെഷല്‍ റവന്യൂ ഓഫിസ് ദേവികുളം സിവില്‍ സ്​റ്റേഷനിലേക്ക് മാറ്റുന്നു. താലൂക്ക് ഓഫിസിന് പുതിയ കെട്ടിടം അനുവദിച്ചതോടെയാണ് സ്‌പെഷല്‍ ഓഫിസ് സിവില്‍ സ്​റ്റേഷനിലേക്ക് മാറ്റാന്‍ തീരുമാനമായത്​. മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതിനും കൈയേറ്റങ്ങള്‍ പൊളിച്ചുനീക്കുന്നതിനുമായി ആരംഭിച്ച ഓഫിസ് മൂന്നാര്‍ ഇക്കാനഗറിലെ താൽക്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. കോളനി തോടിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന കെട്ടിടം എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലായതോടെയാണ് മാറ്റാന്‍ നടപടി ആരംഭിച്ചത്. ദേവികുളം ആര്‍.ഡി ഓഫിസിന് സമീപത്ത് രണ്ടുനിലകളിലായി നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ നിലവില്‍ ഔദ്യോഗിക മീറ്റിങ്ങുകള്‍ മാത്രമാണ് നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.