അടിമാലി: കാർഷിക വിളകളുടെ വിലയിടിവ് തുടരുന്നത് കർഷകരുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തുന്നു. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് കൂപ്പുകുത്തിയ െകാക്കോ, നേന്ത്രക്കായ വിലകൾക്കൊപ്പം ഇടുക്കിയിലെ ഭൂരിഭാഗം കർഷകരുടെയും ആശ്രയമായ കാപ്പിയുടെ വിലയിലും കാര്യമായ കുറവുണ്ടായി. നേന്ത്രവാഴ വിലത്തകർച്ച അയൽ സംസ്ഥാനങ്ങളിൽ കൃഷിചെയ്യുന്ന നൂറുകണക്കിന് കർഷകരെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നേത്രക്കായ കിലോക്ക് 20 രൂപയിൽ താഴെയാണ് കർഷകർക്ക് കിട്ടുന്നത്. വ്യാഴാഴ്ച അടിമാലി പഞ്ചായത്തിൻെറ വിപണിയിൽ 25 രൂപയായിരുന്നു നേന്ത്രക്കായ വില. പച്ച നേത്രക്കായ 21 രൂപക്കാണ് ഹോൾസെയിൽ വ്യാപാരികൾ വിൽക്കുന്നത്. എന്നാൽ, നേന്ത്രക്കായ ക്ഷാമം നേരിട്ട് തുടങ്ങിയെന്നും അടുത്ത ദിവസങ്ങളിൽ വില ഉയരുമെന്നുമാണ് വ്യാപാരികൾ പറയുന്നത്. അതുപോലെ ഇഞ്ചിവിലയും തകർന്നിടിഞ്ഞിട്ട് നാലുമാസത്തിലേറെയായി. ഇത്തവണ പുതിയ ഇഞ്ചി വിപണിയിൽ എത്താൻ തുടങ്ങിയതുമുതലാണ് വില പരിധിവിട്ട് താഴേക്ക് പോയത്. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പുതിയ ഇഞ്ചിക്ക് കിട്ടുന്നവില ഏറക്കുറെ ഇതൊക്കെത്തന്നെ ആയിരിക്കുമെന്നതിനാൽ ആദ്യമൊന്നും ആരും അത്ര കാര്യമാക്കിയിരുന്നില്ല. ഒരേക്കർ സ്ഥലത്ത് ഇഞ്ചികൃഷി ചെയ്യാൻ ആറുലക്ഷം രൂപവരെ ചെലവ് വരുമെന്നിരിക്കെ ഉൽപാദനം എത്ര ഉയർന്നാലും രണ്ടുലക്ഷം രൂപയിലേറെ നഷ്ടം സഹിക്കേണ്ടിവരും. വിലയെക്കാളുപരി വാങ്ങാനാളില്ലാതെ വരുന്ന വലിയ പ്രതിസന്ധിയാണ് ചേനകൃഷി ചെയ്തവർ നേരിടുന്നത്. വില 800രൂപ വരെ പറയുന്നുണ്ടെങ്കിലും ചേന ആർക്കും വേണ്ട. കൊക്കോ കൃഷി എല്ലാ പ്രതിസന്ധി കാലഘട്ടത്തിലും കർഷകർക്ക് തണലായിരുന്നു. എന്നാൽ, കൊക്കോക്ക് വിധങ്ങളായ രോഗങ്ങൾ ബാധിച്ചത് ഇക്കുറി കൊക്കോ കർഷകർക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കൊക്കോകളിൽ പൂപോലും പിടിക്കുന്നില്ല. കാലാവസ്ഥയിൽ വന്ന മാറ്റമാണ് ഇതിന് കാരണമായി കർഷകർ പറയുന്നത്. നവജീവൻ വായ്പ പദ്ധതി അപേക്ഷ ക്ഷണിച്ചു അടിമാലി: എംപ്ലോയ്മൻെറ് രജിേട്രഷനുള്ള മുതിർന്ന പൗരന്മാർക്കായി സ്വയം തൊഴിൽ വായ്പ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ. നവജീവൻ എന്ന പേരിലാണ് പദ്ധതി പ്രഖ്യാപിച്ചത്. 50മുതൽ 65 വയസ്സ് വരെയുള്ളവർക്കാണ് വായ്പ അനുവദിക്കുക. 50,000 രൂപയാണ് പരമാവധി വായ്പ തുക. 25 ശതമാനം സബ്സിഡി ലഭിക്കും. ബാങ്ക് മുഖേനയാണ് വായ്പ അനുവദിക്കുക. ഇതിൻെറ ഭാഗമായി അപേക്ഷ ക്ഷണിച്ചതായി അടിമാലി ടൗൺ എംപ്ലോയ്മൻെറ് ഓഫിസർ അറിയിച്ചു. വിവരങ്ങൾക്ക് 04864 224114. സർട്ടിഫിക്കറ്റ് ഹാജരാക്കണം അടിമാലി: മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനും 10 ശതമാനം സംവരണം അനുവദിച്ചതിനെ തുടർന്ന് സംവരണത്തിന് താൽപര്യമുള്ള ഉദ്യോഗാർഥികൾ വില്ലേജ് ഓഫിസറിന് താഴെയല്ലാത്ത റവന്യൂ അധികാരികളിൽനിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റ് വാങ്ങി എംപ്ലോയ്മൻെറ് രജിേട്രഷനിൽ ചേർക്കാവുന്നതാണെന്ന് അടിമാലി ടൗൺ എംപ്ലോയ്മൻെറ് ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.