നെടുങ്കണ്ടം: രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം കടുവ ഇറങ്ങിയതായി പ്രദേശവാസികൾ. പൂച്ചപ്പുലിയോ വളർത്തുമൃഗങ്ങളോ ആകാനാണ് സാധ്യതയെന്ന് വനംവകുപ്പ്. രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ശ്രീരാമക്ഷേത്രത്തിനുള്ളിൽ വിവിധയിടങ്ങളിലും പരിസര പ്രദേശങ്ങളിലും കടുവയുടേതിന് സമാനമായ കാൽപാടുകൾ കണ്ടെത്തിയതാണ് നാട്ടുകാരെ ഭീതിയിലാക്കിയത്. കല്ലാർ ഫോറസ്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെത്തിയ കാൽപാടുകൾ പൂച്ചപ്പുലിയുടേതാകാമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. കൂടുതൽ പരിശോധനകൾക്കായി ശേഖരിച്ച തെളിവുകൾ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്ക് അയച്ചു. TDL FOREST SEARCH PULI രാമക്കല്‍േമട്ടില്‍ കണ്ട പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ വനംവകുപ്പ് പരിശോധിക്കുന്നു TDL PULI RAMAKKALMEDU രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം കണ്ട കടുവയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.