അന്നംമുട്ടാതിരിക്കാൻ കർഷക സമരം വിജയിക്കണം –പി.ജെ. ജോസഫ്

തൊടുപുഴ: മോദി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പുതിയ കാർഷിക നിയമങ്ങൾ നടപ്പായാൽ പൊതുവിതരണ സമ്പ്രദായം തകരുമെന്നും തത്ഫലമായി കേരളത്തിലെ റേഷൻ വിതരണം അവതാളത്തിൽ ആകുമെന്നും പി.ജെ. ജോസഫ്​ എം.എൽ.എ. അന്നംമുട്ടാതിരിക്കാൻ കർഷകസമരം വിജയിച്ചേ പറ്റൂ. സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാതെ, ഏകപക്ഷീയമായി ഏർപ്പെടുത്തിയ ബില്ലിനെതിരെ ഡൽഹിയിൽ നടന്ന ട്രാക്ടർ റാലിയോട് ഐക്യദാർഢ്യം രേഖപ്പെടുത്തി തൊടുപുഴയിൽ നടന്ന ട്രാക്ടർ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. കർഷക സമര ഐക്യദാർഢ്യ കേന്ദ്രത്തിൻെറ ആഭിമുഖ്യത്തിൽ നടന്ന സമരപരിപാടിയുടെ ഉദ്ഘാടന യോഗത്തിൽ സമിതി ചെയർമാൻ ​പ്രഫ. എം.ജെ. ജേക്കബ് അധ്യക്ഷത വഹിച്ചു. ജന. കൺവീനർ എം. വിനോദ് കുമാർ സ്വാഗതം പറഞ്ഞു. വൈസ്​ ചെയർമാൻ ടി.ജെ. പീറ്റർ, ബ്ലെയ്സ്​ ജി. വാഴയിൽ, ജോസഫ് ജോൺ, ജോസി ജേക്കബ് എന്നിവർ സംസാരിച്ചു. കൺവീനർമാരായ ജയിംസ്​ കോലാനി, അനിൽ രാഘവൻ, സിബി സി. മാത്യു, സെബാസ്​റ്റ്യൻ എബ്രഹാം, ജഗൻ ജോർജ്, പി.ജെ. മൈക്കിൾ, സെബാസ്​റ്റ്യൻ കൊച്ചടിവാരം എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.