എം.ഡി.എം.എ വിൽപനയും ഉപയോഗവും കേരളത്തിലും വർധിച്ചതായി എക്സൈസ്​

നെടുങ്കണ്ടം: ബംഗളൂരു കേന്ദ്രമായി വിൽപന പൊടിപൊടിക്കുന്ന മെഥലിൻ ഡയോക്സി മെത്താം ആംപിറ്റമി​ൻെറ (എം.ഡി.എം.എ) വിൽപനയും ഉപയോഗവും കേരളത്തിലും വർധിച്ചതായി എക്സൈസ്​ കണ്ടെത്തി. കേരള-തമിഴ്നാട് അതിർത്തി ചെക്ക്​പോസ്​റ്റായ ബോഡിമെട്ടിൽ വ്യാഴാഴ്്്ച ഉടുമ്പൻചോല എക്സൈസ്​ നടത്തിയ വാഹന പരിശോധനയിൽ എം.ഡി.എം.എ എന്ന സിന്തറ്റിക് വിഭാഗത്തിൽപെടുന്ന മയക്കുമരുന്നുമായി തൃശൂർ സ്വദേശിയെ പിടികൂടിയതോടെയാണ് ഇതി​ൻെറ വിൽപനയെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിവായത്. തൃശൂർ മുകുന്ദപുരം കുഴിക്കാട്ടുശ്ശേരി കരയിൽ പരിയാടൻ വീട്ടിൽ ലിബിൻ ജോൺസനാണ് അറസ്​റ്റിലായത്. സിന്തറ്റിക് വിഭാഗത്തിൽപെടുന്ന 440 മില്ലിഗ്രാം മയക്കുമരുന്ന് ഇയാളിൽനിന്ന്​ പിടിച്ചെടുത്തു. കെമിക്കൽകൊണ്ട് നിർമിക്കുന്ന സിന്തറ്റിക് ഡ്രഗ്സ്​ വിഭാഗത്തിൽപെട്ട ആംപിറ്റമിനാണ് പിടികൂടിയത്. കൽക്കണ്ടം പൊടിച്ചതുപോലെ രൂപസാദൃശ്യമുള്ളതാണിത്. ഉടുമ്പൻചോല എക്സൈസ്​ സർക്കിൾ ഇൻസ്​പെക്ടർ കെ. സന്തോഷ് കുമാറി​ൻെറ നേതൃത്വത്തിൽ ബോഡിമെട്ട് എക്സൈസ്​ ചെക്ക്​പോസ്​റ്റ് സംഘവുമായി നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. പരിശോധനയിൽ പ്രിവൻറിവ് ഓഫിസർമാരായ കെ.എൻ. രാജൻ, കെ.എസ്.​ അസീസ്​, കെ. ഷനേജ്, സിവിൽ എക്സൈസ്​ ഓഫിസർമാരായ അരുൺ രാജ്, എം.എസ്​. അരുൺ​, എം. നൗഷാദ്, എം.ആർ. രതീഷ് കുമാർ, ലിജോ ജോസഫ്, ഷിബു ജോസഫ് എന്നിവർ പങ്കെടുത്തു. TDL LIBIN MDMA പിടിയിലായ ലിബിൻ റോഡ്​ തകർന്നു; ടൂറിസ്​റ്റുകൾ ബുന്ധിമുട്ടുന്നു​ ചെറുതോണി: വെള്ളപ്പാറയില്‍നിന്ന്​ ചെറുതോണി അണക്കെട്ടിലേക്കുള്ള റോഡുകള്‍ തകര്‍ന്നതിനാല്‍ സന്ദര്‍ശകര്‍ ബുധിമുട്ടുന്നു. ദിവസേന നിരവധി​ സന്ദര്‍ശകരാണ്​ എത്തുന്നത്. ക്രിസ്മസ് ദിവസവും പുതുവർഷ ദിവസവും അയ്യായിരത്തോളം സന്ദര്‍ശകരാണ് ഇടുക്കിയിലെത്തിയത്. ഹില്‍വ്യൂ പാര്‍ക്കും വനംവകുപ്പ്​ നടത്തുന്ന ബോട്ടിങ്ങിനും ധാരാളം സന്ദര്‍ശകരെത്തുന്നുണ്ട്. ഇത്രയധികം തിരക്കുണ്ടായിട്ടും അണക്കെട്ടിലേക്കുള്ള റോഡ്​ നന്നാക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടിയെടുക്കുന്നില്ല. ഒരേസമയം നൂറുകണക്കിനു​ വാഹനങ്ങളാണ് ഇങ്ങോട്ടെത്തുന്നത്. വെള്ളപ്പാറവഴി വന്ന് മെഡിക്കല്‍ കോളജ് റോഡിലൂടെയാണ് തിരികെ പോകുന്നത്. മെഡിക്കല്‍ കോളജ് റോഡും തകര്‍ന്നു കിടക്കുകയാണ്. റോഡ്​ മോശമായതിനാല്‍ വളരെ തിരക്കുള്ളപ്പോള്‍ അപകടമുണ്ടാകാന്‍ സാധ്യതയുമുണ്ട്. അതിനാല്‍ അടിയന്തരമായി ചെറുതോണി അണക്കെട്ടിലേക്കുള്ള റോഡി​ൻെറ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്ന് നാട്ടുകാരും സന്ദര്‍ശകരും ആവശ്യപ്പെടുന്നു. TDL vellappara road വെള്ളപ്പാറയില്‍നിന്ന് അണക്കെട്ടിലേക്കുള്ള റോഡ് തകര്‍ന്ന നിലയില്‍ വ്യത്യസ്ത പച്ചക്കറികളുമായി രാജീവ്-ശോഭ ദമ്പതികൾ ചെറുതോണി: വീട്ടുമുറ്റത്ത് വ്യത്യസ്ത രീതിയില്‍ പച്ചക്കറി കൃഷി നടത്തി കാര്‍ഷിക സംസ്കാരത്തിന് പുതിയ മാതൃകയാകുകയാണ് രാജീവ്-ശോഭ ദമ്പതികള്‍. പഴയരിക്കണ്ടം മൈലപ്പുഴ കോലോത്ത് രാജീവും ഭാര്യ ശോഭയുമാണ് വ്യത്യസ്തരീതിയില്‍ വീട്ടുമുറ്റത്ത് പച്ചക്കറി വിളയിച്ച് നാടിനു മാതൃകയാകുന്നത്. തികച്ചും ജൈവ രീതിയിലാണ് ദമ്പതികള്‍ പച്ചക്കറി കൃഷി നടത്തുന്നത്. ഗ്രോബാഗുകളിലും പ്ലാസ്​റ്റിക് കുപ്പികളിലുമാണ് വ്യത്യസ്ത ഇനം പച്ചക്കറിത്തൈകള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നത്. തക്കാളി, കാബേജ്, ബ്രൊക്കോളി, കാരറ്റ്, ബീറ്റ്റൂട്ട്, പലയിനം വഴുതനകള്‍, വിദേശ രാജ്യങ്ങളില്‍ സലാഡിന് ഉപയോഗിക്കുന്ന വ്യത്യസ്ത ഇനം ചീരകളായ, ലെറ്റ്യൂസ്, സെലറി, പാഴ്സലി, പാച്ചോയി, കെയിന്‍, മല്ലി, പൊതിനയില എന്നിവയുടെ വീട്ടുമുറ്റത്തെ കൃഷിയാരെയും അത്ഭുതപ്പെടുത്തും. മൂലമറ്റം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ രാജീവ് ജോലിക്ക് പോകുന്ന ദിവസങ്ങളില്‍ ഭാര്യ ശോഭയാണ് പരിപാലനം നടത്തുന്നത്. പച്ചക്കറികള്‍ക്ക് കീടനാശിനിയായി ഉപയോഗിക്കുന്നത് കപ്പളത്തി​ൻെറ ഇല അരിഞ്ഞ് എട്ട്​ മണിക്കൂര്‍ വെള്ളത്തിലിട്ട് പിഴിഞ്ഞെടുത്ത് ഹൈഡ്രജന്‍ പെറോക്സൈഡ് ചേര്‍ത്ത മിശ്രിതമാണ്. കൃഷികളെപ്പറ്റി പഠിക്കുന്നതിനും കൂടുതല്‍ വിവരങ്ങളറിയുന്നതിനും നിരവധിതവണ ഈ ദമ്പതികള്‍ കഞ്ഞിക്കുഴി കൃഷി ഭവനുമായി ബന്ധപ്പെ​െട്ടങ്കിലും ഇതുവരെയായി കൃഷി ഭവനന്‍ അധികാരികളില്‍നിന്ന് ഒരു സഹായവും ലഭിച്ചിട്ടി​െല്ലന്നും ഇവര്‍ പറയുന്നു. വീട്ടിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറികള്‍ സ്വന്തം ആവശ്യത്തിനുശേഷം ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും നല്‍കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. TDL vegitable RAJEEV വീട്ടുമുറ്റത്തെ മാതൃക തോട്ടത്തില്‍ രാജീവും ശോഭയും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.