പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് റിമാൻഡിൽ

ചെറുതോണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമി​െച്ചന്നെ കേസിൽ യുവാവിനെ ഇടുക്കി പൊലീസ്​ അറസ്​റ്റ്​ ചെയ്തു. എറണാകുളം പറവൂർ സ്വദേശി ദീപക്കാണ്​ (22) അറസ്​റ്റിലായത്. കഴിഞ്ഞ നാലിനാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം ഉല്ലാസയാത്രക്ക്​ ഇടുക്കിയിൽ എ​ത്തിയതാണ് യുവാവ്. സുഹൃത്തുക്കളെ തിരികെ പറഞ്ഞയച്ചശേഷം ഫേസ്​​ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ യുവാവ് വീട്ടിനടുത്തെത്തി. ഉച്ചക്ക്​ രണ്ടോടെ പെൺകുട്ടിയെ വിളിച്ചിറക്കി കാറിൽ കയറ്റി ഇടുക്കിയിലും കരിമ്പനിലുമായി സഞ്ചരിച്ചു. ഇതിനിടെ പെൺകുട്ടിയുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തുകയും ഷാപ്പിൽനിന്ന്​ മദ്യംവാങ്ങി കുടിപ്പിക്കുകയും ചെയ്തു. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം ആരംഭിച്ചു. യുവാവിനെക്കുറിച്ച് സംശയമുണ്ടായിരുന്നതിനാൽ ഇയാളുടെ ഫോണിലേക്ക് വിളിച്ച് അന്വേഷിച്ചാണ്​ ഇവരെ കണ്ടെത്തിയത്​. വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ്​ യുവാവിനെ അറസ്​റ്റ്​ ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ പീഡന ശ്രമത്തിനും പെൺകുട്ടിയുടെ ഫോട്ടോ എടുത്തതിനും മദ്യം കഴിപ്പിച്ചതിനും കേസ്​ രജിസ്​റ്റർ ചെയ്തു. പ്രതിയെ റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.