ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ സംഗമവും സെമിനാറും ഇന്ന്

തൊടുപുഴ: ഗാന്ധിജി സ്​റ്റഡി സൻെറർ കാർഷികമേളയോട്​ അനുബന്ധിച്ച് ജില്ലയിലെ ത്രിതല പഞ്ചായത്ത്​ അംഗങ്ങളുടെ സംഗമവും അധികാര വികേന്ദ്രീകരണവും കാർഷിക വികസനത്തിൽ ജനപ്രതിനിധികൾക്കുള്ള പങ്കും സെമിനാർ ബുധനാഴ്​ച നടക്കും. ഉച്ചക്ക്​ രണ്ടിന് ന്യൂമാൻ കോളജ് അങ്കണത്തിൽ നടക്കുന്ന സെമിനാറി​ൻെറ ഉദ്ഘാടനം റബർ ബോർഡ് മുൻ ചെയർമാൻ പി.സി. സിറിയക് നിർവഹിക്കും. സാമ്പത്തിക വിദഗ്​ധ ഡോ. മേരി ജോർജ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനം സിനിമതാരം മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്യും. ഗാന്ധിജി സ്​റ്റഡി സൻെറർ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ അധ്യക്ഷതവഹിക്കും. നാഷനൽ യൂനിവേഴ്സിറ്റി ഓഫ് അഡ്വാൻസ്​ഡ് ലീഗൽ സ്​റ്റഡീസ്​ വൈസ്​ ചാൻസലർ ഡോ. കെ.സി. സണ്ണി മുഖ്യാതിഥി ആയിരിക്കും. കലക്ടർ എച്ച്. ദിനേശൻ പങ്കെടുക്കും. നാളികേര ഉൽപാദനക്ഷമത; കേരളം ഏഴാംസ്ഥാനത്ത് തൊടുപുഴ: നാളികേര ഉൽപാദനക്ഷമതയുടെ കാര്യത്തിൽ കേരളം ഏഴാംസ്ഥാനത്താണെന്നും നാളികേര കർഷകർ പ്രതിസന്ധിയിലാണെന്നും കായംകുളം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയൻറിസ്​റ്റ് ഡോ. റെജി ജേക്കബ് തോമസ്​ പറഞ്ഞു. ഒരു ഹെക്ടറിൽ 10,000 വരെ നാളികേരം ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്. സൂര്യപ്രകാശം, മണ്ണ്, ജലം, വായു എന്നീ പ്രകൃതിവിഭവങ്ങളുടെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്താൻ വേണ്ടത്ര അകലത്തിൽ നടുകയും മണ്ണിൻെറ സ്വഭാവം അനുസരിച്ച് കുഴികലുടെ വലുപ്പം ക്രമീകരിക്കുകയും ചെയ്യണമെന്ന് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ഡോ. എ. അബ്​ദുൽ ഹാരീസ്​ പറഞ്ഞു. സെമിനാറിൻെറ ഉദ്ഘാടനം അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്​ നിർവഹിച്ചു. എം.ജി യൂനിവേഴ്സിറ്റി മുൻ വൈസ്​ ചാൻസലർ ഡോ. സിറിയക് തോമസ്​ അധ്യക്ഷതവഹിച്ചു. ഗവ. മുൻ ചീഫ് വിപ്പ് തോമസ്​ ഉണ്ണിയാടൻ, ജോസഫ് എം. പുതുശ്ശേരി എക്സ്​ എം.എൽ.എ, ഡോ. മിനി രാജ് (കേരള കാർഷിക സർവകലാശാല), പി. പ്രീതി (കണ്ണാറ വാഴഗവേഷണ കേന്ദ്രം), വി.സി. സെബാസ്​റ്റ്യൻ (ഹോംേഗ്രാൺ) എന്നിവർ സംസാരിച്ചു. അനുശോചിച്ചു നെടുങ്കണ്ടം: കവി അനിൽ പനച്ചൂരാൻ, നടൻ അനിൽ നെടുമങ്ങാട് എന്നിവരുടെ നിര്യാണത്തിൽ നെടുങ്കണ്ടം എം.ഇ.എസ്​ കോളജ് വിദ്യാർഥികൾ അനുശോചിച്ചു. കോളജ് ലൈബ്രറി റീഡേഴ്സ്​ ഫോറം വിദ്യാർഥികളുടെ നേതൃത്വത്തിൽ മതിയായ കോവിഡ് മുൻ കരുതലുകളോടെ സംഘടിപ്പിച്ച യോഗത്തിൽ വൈസ്​ പ്രിൻസിപ്പൽ കെ. അബ്്ദുൽ റസാക് അധ്യക്ഷതവഹിച്ചു. റീഡേഴ്സ്​ ഫോറം സെക്രട്ടറി പി.എസ്​. മുഹമ്മദ് സിയാദ്, സ്​റ്റുഡൻറ് കോഓഡിനേറ്റർമാരായ അമീർ, ശ്രീക്കുട്ടി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.