ജോർജുകുട്ടിയും കുടുംബവും തൊടുപുഴയിൽ; 'ദൃശ്യം' വീണ്ടും

തൊടുപുഴ: മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച 'ദൃശ്യം' സിനിമയുടെ രണ്ടാംഭാഗത്തി​ൻെറ ചിത്രീകരണത്തിന്​ ഒരുക്കം പൂർത്തിയാക്കി​​ പ്രധാന ലൊക്കേഷനായ തൊടുപുഴയും പരിസരപ്രദേശങ്ങളും. ​തിയറ്ററുകളിൽ നിറഞ്ഞോടിയ ചിത്രത്തി​ൻെറ തുടർച്ചക്കായി മോഹൻലാലടക്കം അഭിനേതാക്കൾ ചൊവ്വാഴ്​ച തൊടുപുഴയിലേക്കെത്തും. ഇതിനിടെ ദൃശ്യം 2വി​​ൻെറ ലൊക്കേഷൻ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി​. മോഹൻലാലാണ്​ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്​. മോഹൻലാലിനെയും മീനയെയും കൂടാതെ മക്കളായി അഭിനയിച്ച അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവരും ചിത്രത്തിലുണ്ട്​. ജോർജ്കുട്ടി, റാണി, അഞ്ചു, അനുമോൾ എന്നീ കഥാപാത്രങ്ങളായാണ്​ ഇവർ എത്തുന്നത്​. ആറുവർഷത്തിനുശേഷം ജോർജ്​ കുട്ടിക്കും കുടുംബത്തിനുമൊപ്പം എന്ന അടിക്കുറിപ്പോടെ സംവിധായകൻ ജീത്തു ജോസഫും ചിത്രം ഫേസ്​ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്​. ദൃശ്യവും അതി​ൻെറ തമിഴ്​ റീമേക്കായ പാപനാശവുമൊക്കെ ചിത്രീകരിച്ച ഭാഗ്യ ​ലൊക്കേഷനായ തൊടുപുഴയും പരിസരങ്ങളും തന്നെയാണ്​ ദൃശ്യം 2 വിലും അഭ്രപാളിയിലെത്താനൊരുങ്ങുന്നത്​​. ഒന്നാംഭാഗത്തിലെ മോഹൻലാലി​​ൻെറ കഥാപാത്രമായ ജോർജ്​ കുട്ടിയുടെ വീട്​ സിനിമക്കായി വീണ്ടും ഒരുങ്ങിക്കഴിഞ്ഞു. വഴിത്തലയിലെ പറമ്പിൽ ജോസഫി​ൻെറ വീട്ടിലാണ്​ ഷൂട്ടിങ്​. സിനിമയുടെ പ്രധാന ലോക്കേഷൻ തൊടുപുഴ വഴിത്തലയിലെ വീട് തന്നെയാണ്. ഇവിടെ 18 ദിവസത്തോളമാണ്​ ഷൂട്ടിങ്​ നിശ്ചയിച്ചിരിക്കുന്നത്​. ഏഴുവര്‍ഷത്തിന് ശേഷമാണ് ജോര്‍ജ് കുട്ടിയും കുടുംബവും ഈ വീട്ടിലേക്ക് താമസിക്കാനെത്തുന്നത്. അവരെ സ്വീകരിക്കാന്‍ തയാറായി നില്‍ക്കുകയാണ് വീടി​ൻെറ ഗൃഹനാഥന്‍ ​േജാസഫ് മഠത്തില്‍ പറമ്പിൽ. ചിത്രത്തോടൊപ്പം വീടും ഹിറ്റായതോടെ തമിഴ് റീമേക്ക് പാപനാശവും ഇവിടെ തന്നെയാണ് ചിത്രീകരിച്ചത്. മോഹന്‍ലാല്‍ അടക്കം താരങ്ങള്‍ എത്താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നാട്ടുകാരും. എന്നാൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ചിത്രീകരണമായതിനാൽ വീടി​ൻെറ പരിസരത്തേക്കുപോലും ആരെയും പ്രവേശിപ്പിക്കാൻ സാധ്യത ഇല്ലെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ഏകദേശം 50 ദിവസത്തോളം തൊടുപുഴ, കാഞ്ഞാർ എന്നിവിടങ്ങളിലായി​ ചിത്രീകരണമുണ്ടാകും. ആശീർവാദ് സിനിമാസി​ൻെറ ബാനറിൽ ആൻറണി പെരുമ്പാവൂർ തന്നെയാണ് രണ്ടാംഭാഗവും നിർമിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.