വടകര പള്ളിയിൽ കല്ലറകൾ തകർത്തതായി പരാതി

കൂത്താട്ടുകുളം: വടകര സൻെറ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ യാക്കോബായ വിശ്വാസികളുടെ കുടുംബ കല്ലറകൾ തകർത്തതായി പരാതി. ഞായറാഴ്ച രാവിലെ സെമിത്തേരിയിൽ പ്രവർത്ഥനക്കെത്തിയ വിശ്വാസികളാണ് സംഭവം കണ്ടത്. യാക്കോബായ വിഭാഗക്കാരുടെ 20 ഓളം കല്ലറകളാണ് തകർത്തത്. സംഭവത്തിൽ വടകര പള്ളിയിലെ യാക്കോബായ സഭയുടെ വികാരി ഫാ.പോൾ തോമസ് പീച്ചിയിൽ,റോയി വഴിയിൽ, എം.വി. വർഗീസ്, ജോയി കരിപ്പാൽ, ജിബി പാലാക്കാത്തടം, എം.എ. ഷാജി, ജോബി ചെറിയാൻ, ജോയി മൈലങ്ങാട്ട്,സിജോ നമ്പേലിൽ, അരുൺ കൊച്ചുവിരിപ്പിൽ,ജോയി വെങ്കുളം,ബെന്നി വണ്ടാനത്ത്, ജിനോ മത്തായി,ലിജോ നമ്പേലിൽ, ബിജോ ജോൺ എന്നിവർ പ്രതിഷേധിച്ചു. എന്നാൽ, കല്ലറകൾ പള്ളിയുടെ നിലവിലെ മാനേജിങ്​ കമ്മിറ്റി തകർത്തിട്ടില്ലെന്ന് ഓർത്തഡോക്സ് വിഭാഗം വികാരിയും പള്ളിഭരണാധികാരിയുമായ ഫാ. മേരിദാസ് പറഞ്ഞു. അനധികൃതമായി പള്ളി മാനേജിങ്​ കമ്മിറ്റിയുടെ അറിവോ സമ്മതമോ ഇല്ലാതെ കല്ലറകളിൽ കുടുംബ പേരുകൾ ഫലകത്തിൽ എഴുതി സ്ഥാപിച്ചത് എടുത്തു കളയുകമാത്രമാണുണ്ടായതെന്നും പറയുന്നു. കല്ലറകളിലെ കുരിശുകൾ ഉൾപ്പെടെ തകർത്ത നിലയിലാണ്. ER KKM KALLARA വടകര പള്ളിയിലെ യാക്കോബായ വിഭാഗം വിശ്വാസികളുടെ കല്ലറകൾ തകർത്ത നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.