കൊച്ചി: വിപണന മേളകളിൽ മാത്രം ലഭ്യമായിരുന്ന എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തിൻെറ (കെ.വി.കെ) തൈകളും നടീൽ വസ്തുക്കളും ഇനി ദിവസേന വാങ്ങാൻ ഹൈകോടതി ജങ്ഷനടുത്ത് ഗോശ്രീ റോഡിലുള്ള സി.എം.എഫ്.ആർ.ഐയിൽ സ്ഥിരം സംവിധാനം. സി.എം.എഫ്.ആർ.ഐ വളപ്പിനുള്ളിൽ കയറാതെ റോഡിൽനിന്ന് നേരിട്ട് വിപണന കേന്ദ്രത്തിലേക്ക് പ്രവേശിക്കാം. കോവിഡിനെ തുടർന്ന് സ്വന്തമായി കൃഷി ചെയ്ത് സുരക്ഷിത ഭക്ഷ്യോൽപാദനത്തിന് മുന്നിട്ടിറങ്ങുന്നവരുടെ എണ്ണം വർധിച്ചതിനെതുടർന്നാണ് സംവിധാനമെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ പറഞ്ഞു. വിത്തുകൾ, പച്ചക്കറി തൈകൾ, ഫലവർഗ ഗ്രാഫ്റ്റുകൾ, കുറ്റിക്കുരുമുളക്, തെങ്ങിൻ തൈകൾ എന്നിവക്ക് പുറമെ വിവിധയിനം ജൈവവളങ്ങളും മണ്ണില്ലാ നടീൽ മിശ്രിതവും കരിമീൻ കുഞ്ഞുങ്ങളും ലഭ്യമാണ്. കാർഷിക യന്ത്രോപകരണങ്ങൾ വാടകക്ക് കൊടുക്കാനും സൗകര്യവും ഉണ്ടായിരിക്കും. ഇതിന് പുറമെ കർഷകരുടെ ഭക്ഷ്യോൽപന്നങ്ങൾ വാങ്ങുകയും ചെയ്യാം. എല്ലാ കേന്ദ്ര സർക്കാർ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകീട്ട് ഏഴ് വരെയാണ് പ്രവർത്തന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.