കോവിഡ്​ നിയന്ത്രണം പാളുന്നു ഇടുക്കിയിലേക്ക്​ അന്തർ സംസ്ഥാന തൊഴിലാളി പ്രവാഹം

കുമളി: കോവിഡ് ജാഗ്രത തുടരുന്നതിനിടെ വിവിധ സംസ്ഥാനങ്ങളിൽനിന്ന്​ തൊഴിലാളികളെ കൂട്ടത്തോടെ ഇടുക്കിയിലേക്ക് എത്തിക്കുന്നു. കുമളിയിലെ കോവിഡ് ജാഗ്രത സൻെറർ വഴി ഓരോ ദിവസവും 100-200 തൊഴിലാളികളാണ് ജില്ലയിലെ നെടുങ്കണ്ടം, ഉടുമ്പൻചോല പ്രദേശങ്ങളിലേക്ക് പോകുന്നത്. മധ്യപ്രദേശിൽനിന്നുള്ളവരാണ് വരുന്നവരിൽ ഏറെയും. പശ്ചിമബംഗാൾ, ഒഡിഷ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലുള്ളവരും കുടുംബസമേതം ഇടുക്കിയിലേക്ക് എത്തുന്നുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ അയ്യായിരത്തിലേറെ പേർ ജില്ലയിലെ ഏലത്തോട്ടം മേഖലയിൽ എത്തി​െയന്ന് അധികൃതർ പറയുന്നു. കമീഷൻ വ്യവസ്ഥയിൽ തൊഴിലാളികളെ എത്തിച്ചുനൽകുന്ന സംഘമാണ് വിവിധ സംസ്ഥാനങ്ങളിൽനിന്ന്​ വാഹനവുമായെത്തി തൊഴിലാളികളെ കൊണ്ടുവരുന്നത്. ആളൊന്നിന് 10,000 മുതൽ മുകളിലേക്കുള്ള തുകയാണ് ഏജൻറുമാർ തോട്ടം ഉടമകളിൽനിന്ന്​ ഈടാക്കുന്നത്. കോവിഡ് ജാഗ്രതയുടെ ഭാഗമായി ഇങ്ങനെ എത്തുന്ന തൊഴിലാളികൾ ക്വാറൻറീനിൽ കഴിയണമെന്ന നിർദേശം നൽകിയാണ് കുമളിയിലെ ജാഗ്രതകേന്ദ്രത്തിൽനിന്ന്​ അയക്കുന്നത്. ഇതുസംബന്ധിച്ച് തോട്ടം ഉടമയിൽനിന്ന്​ എഴുതിവാങ്ങുകയും ചെയ്യും. എന്നാൽ, തോട്ടത്തിലെത്തുന്ന തൊഴിലാളികൾ നാട്ടുകാർക്കൊപ്പം പി​െറ്റദിവസം മുതൽ പണിക്കിറങ്ങുന്നതായാണ് വിവരം. കോവിഡ് വ്യാപനം തടയുന്നതിന്​ സർക്കാർ സജീവമായി ഇടപെടുന്നതിനിടെയാണ് രോഗവ്യാപനമുള്ള മേഖലകളിൽനിന്ന്​ ഏജൻറുമാർ വഴി ജില്ലയിലേക്ക് തൊഴിലാളികളെ എത്തിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.