കോൺഗ്രസ്​ ഓഫിസ്​ ആക്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർ കീഴടങ്ങി

തൊടുപുഴ: കോൺഗ്രസ്‌ തൊടുപുഴ ബ്ലോക്ക്‌ കമ്മിറ്റി ഓഫിസ് ആക്രമിച്ച സംഭവത്തിൽ അഞ്ച്​ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കീഴടങ്ങി. ഉണ്ടപ്ലാവ് പൊന്നേട്ട് ഷെമീർ (27), വെങ്ങല്ലൂർ കൊമ്പനാപ്പറമ്പിൽ ഷബിൻ (30), ഇടവെട്ടി തേക്കിൻകാട്ടിൽ ഷിയാസ് (30), വെങ്ങല്ലൂർ വീട്ടിക്കുന്ന് പവിരാജ് (26), ഇടവെട്ടി ഇല്ലിക്കൽ അബിൻ മുഹമ്മദ് (30) എന്നിവരാണ് ശനിയാഴ്ച രാത്രി പൊലീസ് സ്​റ്റേഷനിൽ കീഴടങ്ങിയത്. ഇവരെ ഞായറാഴ്​ച വൈകീട്ട് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾക്ക് എതിരെ പൊലീസി​ൻെറ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്​. വെഞ്ഞാറമൂട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ പ്രവർത്തകർ അടഞ്ഞു കിടന്ന കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസ് എറിഞ്ഞ് തകർത്തുവെന്നാണ്​ കേസ്​. അക്രമത്തിൽ ജനൽ ചില്ലുകളടക്കം തകർന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.