നേച്വര്‍ ഫോട്ടോഗ്രഫി പ്രദര്‍ശനം തുടങ്ങി

കൊച്ചി: ഗ്രീന്‍സ്​റ്റോം ഫൗണ്ടേഷന്‍ വര്‍ഷം തോറും നടത്തി വരുന്ന നേച്വര്‍ ഫോട്ടോഗ്രാഫി പ്രദര്‍ശനത്തി​ൻെറ 12ാത് പതിപ്പ് നോര്‍വേയിലെ മുന്‍ പരിസ്ഥിതി മന്ത്രിയും മുന്‍ യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറലുമായ എറിക് സോളെം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണവും വികസനവും ഒരുമിച്ച് പോകില്ലെന്നാണ് പലരും കരുതുന്നതെങ്കിലും അത് സാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മാനേജിങ്​ ട്രസ്​റ്റി ദിലീപ് നാരായണന്‍, ട്രസ്​റ്റ്​ അംഗങ്ങളായ ജോര്‍ജ് കോര എഫ്‌.സി.എ, അനില്‍ മേനോന്‍ എന്നിവരും ചടങ്ങില്‍ പ്രസംഗിച്ചു. പരിസ്ഥിതി പ്രവര്‍ത്തകരായ രഞ്ജന്‍ പാണ്ഡ, ലതികാ നാഥ്, അഡ്വര്‍ടൈസിങ്​ ഗുരു പ്രതാപ് സുതന്‍ എന്നിവരുള്‍പ്പെട്ട ജൂറിയാണ് 6811 എന്‍ട്രികളില്‍നിന്ന് പ്രദര്‍ശനത്തിനുള്ള 30 എന്‍ട്രികള്‍ തെരഞ്ഞെടുത്തത്. പ്രദര്‍ശനം സെപ്​റ്റംബര്‍ 30 വരെ തുടരും. ഈ കാലയളവില്‍ www.greenstorm.green എന്ന വെബ്‌സൈറ്റില്‍ നടക്കുന്ന പ്രദര്‍ശനം സന്ദര്‍ശിക്കുന്നവര്‍ രേഖപ്പെടുത്ത വോട്ടുകളിലൂടെയാണ് അന്തിമ വിജയികളെ തെരഞ്ഞെടുക്കുക. ആദ്യ മൂന്ന് വിജയികള്‍ക്ക് മൊത്തം 1 ലക്ഷം രൂപയുടെ കാഷ് അവാര്‍ഡുകളാണ് സമ്മാനമായി നല്‍കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.