ശ്രേഷ്ഠ അധ്യാപക പുരസ്കാരം

തൊടുപുഴ: സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്കൂളുകളിലെ അധ്യാപകർക്കായി നാഷനൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്കൂൾ ഏർപ്പെടുത്തി. പ്രൈമറി, സെക്കൻഡറി, സീനിയർ സെക്കൻഡറി എന്നീ മൂന്ന് വിഭാഗങ്ങളിലായാണ്​ പുരസ്കാരം. ഓരോ വിഭാഗത്തിലും കൃത്യമായി ഒമ്പത്​ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മൂന്ന് അധ്യാപകരെ വീതമാണ് തെരഞ്ഞെടുക്കുക. അപേക്ഷിക്കുന്നതിന്​ അവസാനതീയതി സെപ്റ്റംബർ 18 ആണ്. ഒക്ടോബർ രണ്ട്​ ഗാന്ധിജയന്തി ദിനത്തിൽ പുരസ്കാരം നൽകി അധ്യാപകരെ ആദരിക്കുമെന്ന്​ ജനറൽ സെക്രട്ടറി ഡോ. ഇന്ദിര രാജൻ, ഇ. രാമൻകുട്ടി വാര്യർ, സിയാദ് കോക്കർ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.