കൊച്ചി മെട്രോ യാത്രനിരക്ക് കുറച്ചു

ഇനി 10, 20, 30, 50 എന്നിങ്ങനെ നാല് നിരക്ക്​ കൊച്ചി: മാസങ്ങൾക്കുശേഷം തിങ്കളാഴ്ച സർവിസ് പുനരാരംഭിക്കുമ്പോൾ നിരക്കിളവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ. 50 രൂപയായിരിക്കും ഏറ്റവും ഉയർന്ന ചാർജ്. മുമ്പ്​ ഇത് 60 രൂപയായിരുന്നു. കൊച്ചി വൺ കാർഡ് ഉടമകൾക്ക് 10 ശതമാനംകൂടി ഇളവ് ലഭിക്കും. 10, 20, 30, 50 എന്നിങ്ങനെ നാല് നിരക്കുകളായിരിക്കും ഇനിയുണ്ടാകുക. വീക്ക്​ എൻഡ്, വീക്ക് ഡേ പാസുകൾക്കും നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 125 രൂപയായിരുന്ന വീക്ക് ഡേ പാസിന് ഇനി 110 രൂപയായിരിക്കും. 250 രൂപയായിരുന്ന വീക്ക്​ എൻഡ് പാസ് 220 രൂപയുമായിരിക്കും. പുതിയ നിരക്ക് പ്രകാരം ഒരാൾക്ക് അഞ്ച് സ്​റ്റേഷൻവരെ 20 രൂപക്കും 12 സ്​റ്റേഷൻവരെ 30 രൂപക്കും അതിൽ കൂടുതൽ സ്​റ്റേഷനുകളിലേക്ക് 50 രൂപക്കും യാത്ര ചെയ്യാം. കോവിഡ് പശ്ചാത്തലത്തിലാണ് നിരക്കിളവെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അൽകേഷ് കുമാർ ശർമ പറഞ്ഞു. മെട്രോ: കൊച്ചി വണ്‍ കാര്‍ഡുടമകള്‍ക്കും ഇളവ്​ കൊച്ചി: കൊച്ചി മെട്രോയിൽ ലോക്ഡൗണ്‍ സമയത്ത് കാലാവധി പൂര്‍ത്തിയായ കൊച്ചി വണ്‍ കാര്‍ഡുടമകള്‍ക്ക് അധിക ഫീസില്ലാതെ പുതിയ കാര്‍ഡുകള്‍ നല്‍കും. പഴയ കാര്‍ഡില്‍ തുക ബാലന്‍സുണ്ടെങ്കില്‍ പുതിയ കാര്‍ഡിലേക്ക് കൈമാറ്റം ചെയ്യും. സെപ്റ്റംബര്‍ ഏഴുമുതല്‍ ഒക്ടോബര്‍ 22 വരെ പുതുതായി കാര്‍ഡ് എടുക്കുന്നവര്‍ക്ക് ഇഷ്യൂ ഫീസായ 150 രൂപ ഇളവ് ലഭിക്കും. വാര്‍ഷിക ഫീസും (75 രൂപ) ടോപ് അപ് ഫീസും (അഞ്ച് രൂപ) അടക്കണം. നവംബര്‍ ഏഴുവരെയുള്ള ടോപ് അപ്പുകള്‍ക്കാണ് ഫീസ്​ ഇളവ്. നിലവില്‍ 12 രൂപയാണ് ഓരോ ടോപ് അപ്പിനും ഫീസ് ഈടാക്കുന്നത്. 200 രൂപയാണ് കുറഞ്ഞ ടോപ് അപ്. ഡിസംബര്‍ 30 വരെ തെരഞ്ഞെടുക്കപ്പെട്ട സ്‌റ്റോറുകളില്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ അമ്പതുശതമാനം ഇളവും കാര്‍ഡുടമകള്‍ക്ക്​ ലഭിക്കും. കൊച്ചി വണ്‍ കാര്‍ഡ് സംബന്ധിച്ച വിവരങ്ങള്‍ക്ക് 1800 425 0355 നമ്പറില്‍ വിളിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.