എറണാകുളം മാർക്കറ്റിലെ നിയന്ത്രണം തുടരുന്നത് സംശയം ജനിപ്പിക്കുന്നു

കൊച്ചി: രാജ്യം കോവിഡിനൊപ്പം ജനജീവിതം തുടരുക എന്ന നിലപാട് സ്വീകരിച്ചിട്ടും എറണാകുളം മാർക്കറ്റ് കവാടങ്ങൾ തുറക്കാത്തത് സംശയം ജനിപ്പിക്കുന്നുവെന്ന് എറണാകുളം മാർക്കറ്റ് സംരക്ഷണ സമിതി. ബാരിക്കേഡ് കൊണ്ട് അടച്ചും ചെക്​പോസ്​റ്റുകൾ സ്ഥാപിച്ചും സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചാൽ എന്ത് കച്ചവടമാണ് നടക്കുകയെന്ന് അവർ ചോദിച്ചു. കോടിക്കണക്കിന് തുകയുടെ വ്യാപാരമാണ് ഇല്ലാതാകുന്നത്. സർക്കാറിൻെറ ഒരു സഹായവും ലഭിക്കാത്തവരാണ് വ്യാപാരികൾ. എന്നാൽ, സർക്കാർ 30 ശതമാനം നികുതി വർധിപ്പിച്ചും ജി.എസ്.ടിയിലും പഴയ വാറ്റിലുമൊക്കെ ജപ്തി നോട്ടീസ് അയച്ചും ബാങ്ക് സർഫാസി നടത്തിയും ഭീഷണിപ്പെടുത്തുകയാണ്. 'അധികാരികളെ കണ്ണുതുറക്കൂ' എന്ന ശ്രദ്ധക്ഷണിക്കൽ സമരം ബേസിൻ റോഡ് ബാരിക്കേഡിനു മുന്നിൽ പരിസ്ഥിതി പ്രവർത്തകൻ ഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. അലക്സ് നെടുങ്ങാടൻ, ബിനോയ് മാളിയേക്കൽ, ഡാൻറി ചിരയൻകണ്ടത്തിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.