കൊച്ചി: നഗരത്തിലെ മരങ്ങൾ സംരക്ഷിക്കണമെന്ന് എറണാകുളം വികസന സമിതി. മെട്രോ പോകുന്ന വഴികളിൽ ഡി.എം.ആർ.സിയും ഡി.എച്ച് റോഡ്, കലക്ടർ ബംഗ്ലാവിന് മുൻവശം, ഷൺമുഖം റോഡിൽ എ.ആർ ക്യാമ്പിന് മുൻവശം തുടങ്ങി സ്മാർട്ട് സിറ്റി പ്രദേശങ്ങളിൽ കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ) കടകളുടെ മറ ഒഴിവാക്കാനും പരസ്യബോർഡുകളുടെ മറ ഒഴിവാക്കുന്നതിനും നിത്യേന മരങ്ങൾ വെട്ടിനശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് യോഗം വിലയിരുത്തി. കെ.എസ്. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർ സുധ ദിലീപ് ഉദ്ഘാടനം ചെയ്തു. കെ. ലക്ഷ്മി നാരായൺ, കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥ്, പി.എ. ബാലകൃഷ്ണൻ, ശ്രീകുമാർ നായർ, പി. വാസുദേവൻ, ഗോപിനാഥ കമ്മത്ത്, ഇന്ദു രാമചന്ദ്രൻ, നവീൻ ചന്ദ്ര ഷേണായ്, രാജീവ് ലിറ്റിൽ, ബി. സന്തോഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.