നെഹ്​റുട്രോഫി ജലോത്സവം ഇക്കുറിയില്ല

ആലപ്പുഴ: ആലപ്പുഴയുടെ അഭിമാനമായ നെഹ്​റുട്രോഫി ജലോത്സവം ഇക്കുറി മുടങ്ങി. 1952ൽ ആരംഭിച്ച വള്ളംകളി പിറ്റേവർഷം നടന്നില്ല. '54 മുതൽ കഴിഞ്ഞ വർഷം വരെ തുടർച്ചയായി അരങ്ങേറിയ ലോകപ്രശസ്​തിയാർജിച്ച ജലമേള മുടങ്ങിയതോടെ വിനോദസഞ്ചാരത്തിലെ പ്രധാന അധ്യായത്തിനാണ്​ താൽക്കാലികമായി തിരശ്ശീല വീണിരിക്കുന്നത്​. '81ലും 2011ലും മത്സരത്തിൽ വിജയികൾ ഉണ്ടായിരുന്നില്ല. 2018ൽ പ്രളയത്തെ തുടർന്ന്​ മാറ്റിവെച്ച മത്സരം നവംബറിലാണ്​ നടന്നത്​. അന്ന്​ മുഖ്യാതിഥിയായി എത്തേണ്ടിയിരുന്ന ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടുൽക്കർ കഴിഞ്ഞവർഷം മുഖ്യാതിഥിയായി. കഴിഞ്ഞ വർഷം സെപ്​റ്റംബർ ഒന്നിനായിരുന്നു ജലോത്സവം. ചാമ്പ്യൻസ്​ ബോട്ട്​ ലീഗിൽ ഉൾപ്പെടുത്തി സ്​റ്റാർ സ്​പോർട്​സ്​ സംപ്രേഷണം ചെയ്​ത നെഹ്​റു ട്രോഫി ബോട്ട്​ റേസ്​ കേരളത്തി​ൻെറ അഭിമാന കായിക ഇനമായി മാറുമെന്ന കണക്കുകൂട്ടലാണ്​ തെറ്റിയിരിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.