സവാളലോറി മറിഞ്ഞ്​ അപകടം; പരിക്കേറ്റവരിൽ ഒരാൾക്ക്​​ കോവിഡ്​

അമ്പലപ്പുഴ: സവാളലോറി മറിഞ്ഞ് പരിക്കേറ്റ മൂന്നുപേരിൽ ഒരാൾക്ക് കോവിഡ്. നാസിക്കിൽനിന്ന്​ തിരുവനന്തപുരത്തേക്ക് സവാള കയറ്റിപ്പോകുകയായിരുന്ന ലോറിയാണ് ദേശീയപാതയിൽ വളഞ്ഞവഴി എസ്.എൻ കവലക്ക് സമീപം ശനിയാഴ്ച പുലർച്ച മറിഞ്ഞത്. പരിക്കേറ്റവരെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ നാസിക്കിൽ സ്ഥിരതാമസമാക്കിയ മലയാളി വ്യാപാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒപ്പം യാത്രചെയ്തിരുന്ന ബംഗളൂരു സ്വദേശികളായ രണ്ടുപേരെ ക്വാറൻറീനിൽ പ്രവേശിപ്പിച്ചു.​ രക്ഷാപ്രവർത്തനം നടത്തിയവരോട്​ ജാഗ്രത പുലർത്താൻ നിർദേശമുണ്ട്​. APG50 Lorry Accident ദേശീയപാതയിൽ വളഞ്ഞവഴി എസ്.എൻ കവലക്കുസമീപം മറിഞ്ഞ ലോറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.