യുവതിക്ക് അശ്ലീല ചിത്രങ്ങൾ അയച്ച പട്ടാളക്കാരൻ പിടിയിൽ

അമ്പലപ്പുഴ: ബന്ധുവായ യുവതിക്ക് മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളുമയച്ച പട്ടാളക്കാരനെ പൊലീസ് പിടികൂടി. പുറക്കാട് പഞ്ചായത്ത് പുന്തല ഒരവരശ്ശേരിയിൽ സച്ചുവിനെയാണ്​ (25) കസ്​റ്റഡിയിലെടുത്തത്. മാസങ്ങൾക്കുമുമ്പ് ഇയാൾ ഹരിയാനയിൽനിന്ന് സംഘടിപ്പിച്ച സിം കാർഡ് ഉപയോഗിച്ച് വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് സന്ദേശങ്ങൾ അയച്ചത്. തുടർന്ന് സൈബർ സെല്ലിലും പൊലീസിലും യുവതി പരാതി നൽകി. 18ന് നാട്ടിലെത്തി ക്വാറൻറീനിൽ കഴിഞ്ഞ ഇയാളെ വെള്ളിയാഴ്ച രാത്രിയാണ് അമ്പലപ്പുഴ പൊലീസ് കസ്​റ്റഡിയിലെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.