നാലുദിവസം വേലിയേറ്റം, ജാഗ്രതക്ക്​ നിർദേശം

കൊച്ചി: അടുത്ത നാലുദിവസം വേലിയേറ്റ നാളുകളാണെന്നും തീരദേശത്ത്​ ജാഗ്രത വേണമെന്നും കലക്​ടർ എസ്​. സുഹാസ്​ മുന്നറിയിപ്പ്​ നൽകി. രാവിലെ ആറുമുതൽ ഉച്ചക്ക്​ ഒന്നുവരെയാണ്​ വേലിയേറ്റ സമയം. ശനിയാഴ്​ച ഒരുമീറ്റർവരെ തിരമാല ഉയർന്നു. അടുത്ത 48 മണിക്കൂറിൽ മൂന്നുമീറ്റർ മുതൽ 4.7 മീറ്റർവരെ ഉയരത്തിൽ തിരമാല അടിക്കാൻ സാധ്യതയുണ്ട്​. തീരങ്ങളിലും കൊച്ചി നഗരത്തിലും കനത്ത മഴ പെയ്​താൽ വെള്ളക്കെട്ടിനു​ സാധ്യതയുണ്ടെന്നും കലക്​ടർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ 38 കൊച്ചി: ജില്ലയിൽ 38 ദുരിതാശ്വാസ ക്യാമ്പുകളിലായി 439 കുടുംബങ്ങളിലെ 1185 പേരെ മാറ്റിപാർപ്പിച്ചു. ഇതിൽ 183 പേർ കുട്ടികളാണ്. 462 പുരുഷന്മാരും 547 സ്ത്രീകളും ക്യാമ്പുകളിലുണ്ട്. ഏഴുപേർ ഭിന്നശേഷിക്കാരാണ്​ ആകെയുള്ള ക്യാമ്പുകളിൽ എ​ട്ടെണ്ണം 60 വയസ്സിനു മുകളിലുള്ളവർക്ക് വേണ്ടി. 67 പേരാണ് ഈ ക്യാമ്പുകളിൽ ഉള്ളത്. താലൂക്ക്​ അടിസ്ഥാനത്തിൽ ആലുവ -നാല്​​, കണയന്നൂർ -ആറ്​, കൊച്ചി -രണ്ട്​, കോതമംഗലം -ഏഴ്​, കുന്നത്തുനാട്​ -രണ്ട്​​, മൂവാറ്റുപുഴ -നാല്​, പറവൂർ -13 എന്നിങ്ങനെയാണ്​ ക്യാമ്പുകൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.