​പൊലീസ്​ സ്​റ്റേഷനി​െല ലഡുവിതരണം: റിപ്പോർട്ട് തേടി

മൂവാറ്റുപുഴ: രാമക്ഷേത്ര ശിലാസ്ഥാപനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മൂവാറ്റുപുഴ പൊലീസ് സ്​റ്റേഷനിൽ ലഡുവിതരണം നടത്തിയതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആലുവ റൂറൽ എസ്.പി, മൂവാറ്റുപുഴ ഡിവൈ.എസ്.പിക്ക് നിർദേശം നൽകി. ബുധനാഴ്ച ഉച്ചക്ക് അയോധ്യയിൽ നടന്ന ശിലാസ്ഥാപനത്തിനു പിന്നാലെയാണ് ലഡുവിതരണം നടന്നത്. ക്രമസമാധാനത്തിനായി പ്രവർത്തി​േക്കണ്ട പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുതന്നെ വിഭാഗീയത ഉണ്ടാക്കുന്ന പ്രവൃത്തികൾ ഉണ്ടാകുന്നത് സമൂഹത്തിൽ അസ്വസ്ഥതയുണ്ടാക്കുമെന്നും ഈ സാഹചര്യത്തിൽ സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട്​ യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകൾ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.