റെജി പി. വര്‍ഗീസ് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമീഷണർ

കാക്കനാട്: ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമീഷണറായി റെജി പി. വര്‍ഗീസ് ചുമതലയേറ്റു. ഇടുക്കി ആര്‍.ടി.ഒ പദവിയില്‍നിന്നാണ് പുതിയ ചുമതലയിലേക്ക് മാറിയത്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ ചുമതലയാണുള്ളത്. 2017ല്‍ എറണാകുളം ആര്‍.ടി.ഒയായിരുന്നു. 1992ല്‍ സര്‍വിസില്‍ കയറിയ റെജി തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ തുടങ്ങിയ ജില്ലകളിലും ആര്‍.ടി.ഒ ആയി സേവനമനുഷ്​ഠിച്ചിട്ടുണ്ട്. പെരുമ്പാവൂര്‍ വേങ്ങൂര്‍ സ്വദേശിയാണ്​. 2016ല്‍ മുഖ്യമന്ത്രിയുടെ വിശിഷ്​ടസേവ മെഡൽ ലഭിച്ചിട്ടുണ്ട്. ചിത്രം...EC KKD-REJI P VARGHESE റെജി പി. വര്‍ഗീസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.