മരണശേഷം വീട്ടമ്മക്ക് കോവിഡ് സ്ഥിരീകരിച്ചു

പള്ളുരുത്തി: വൃക്കരോഗത്തിന് ചികിത്സയിലിരുന്ന വീട്ടമ്മക്ക് മരണശേഷം കോവിഡ് സ്ഥിരീകരിച്ചു. പെരുമ്പടപ്പ് മൂന്തുംപുളി കൊച്ചുപുളിക്കൽ വീട്ടിൽ ഷൈല​ൻെറ ഭാര്യ പ്രീതിയുടെ (51) പരിശോധനഫലമാണ് പോസിറ്റിവായത്. സ്വകാര്യ ആശുപത്രിയിൽ നിരന്തരം ഡയാലിസിസിന് വിധേയയായിരുന്നു ഇവർ. തിങ്കളാഴ്ച ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിക്കുകയായിരുന്നു. കളമശ്ശേരിയിലെ മെഡിക്കൽ കോളജ്​ ആശുപത്രിയിലാണ് പരിശോധനക്ക് വിധേയമാക്കിയത്. കോവിഡ്​ പ്രോട്ടോ​േകാൾ പ്രകാരം മൃതദേഹം പള്ളുരുത്തി ശ്മശാനത്തിൽ സംസ്കരിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയവരോട് ക്വാറൻറീനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.