കൊച്ചി: ലയണ്‍സ് ക്ലബ് ഇൻറര്‍നാഷനല്‍ ഡിസ്ട്രിക്ട് 318-സിയുടെ നേതൃത്വത്തില്‍ ചെല്ലാനം, കണ്ടക്കടവ്, പള്ളിത്തോട് തുടങ്ങിയ തീരദേശമേഖലകളിലേക്ക് ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യസാധനങ്ങളും അടങ്ങിയ എഴുനൂറോളം കിറ്റുകള്‍ നൽകി. കിറ്റുകൾ വഹിച്ചുള്ള വാഹനം തോപ്പുംപടി ബി.ഒ.ടി പാലത്തിന് സമീപം അസി. കമീഷണര്‍ എസ്.ടി. സുരേഷ്കുമാര്‍ ഫ്ലാഗ്ഓഫ് ചെയ്തു. മൂന്നരലക്ഷം രൂപ ചെലവിട്ട് നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആര്‍.ജി. ബാലസുബ്രഹ്മണ്യന്‍ നിര്‍വഹിച്ചു. ഗവര്‍ണറോടൊപ്പം സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. കെ. ജോസഫ് മനോജ്, സി.എം. അത്താഉദ്ദീന്‍, കെ.ബി. ഷൈന്‍ കുമാര്‍, കെ.ജെ. സജീവ്, സി.ജെ. ജെയിംസ്, ജോസഫ് മാത്യു തുടങ്ങിയവരും ഫാ. മരിയന്‍ അറക്കലും സംസാരിച്ചു. യോഗത്തില്‍ ലയണ്‍സ് ഭാരവാഹികളായ കുമ്പളം രവി, ടി.എം. ബേബി, സി.എൽ. തോംസണ്‍, പൗലോസ് കെ. മാത്യു തുടങ്ങിയവരും ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പിലും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.