കോവിഡ് പരിശോധനയിൽ വീഴ്ചയെന്ന് പരാതി

കാക്കനാട്: കോവിഡ് പരിശോധനയിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചെന്ന് പരാതി. പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായ ആരോഗ്യപ്രവർത്തകരുടെ അനാസ്ഥയെത്തുടർന്ന് തനിക്കും കുടുംബത്തിനുമുണ്ടായ അപമാനം ചൂണ്ടിക്കാട്ടിയാണ് കലക്ടർ എസ്. സുഹാസിന് പരാതി നൽകിയത്. കാക്കനാട് കുഴിക്കാട്ടുമൂല സ്വദേശിയായ പൊതുപ്രവർത്തകനാണ് പരാതിക്കാരൻ. ഇദ്ദേഹത്തിനും സഹോദരനും കോവിഡ് പോസിറ്റിവായശേഷം കുടുംബാംഗങ്ങൾ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ സ്രവപരിശോധന നടത്തിയത് മൂന്നാഴ്ചക്കുശേഷമാണ്​. എന്നാൽ, പരിശോധന വൈകുന്നത് തങ്ങൾ തയാറല്ലാത്തതുകൊണ്ടാണെന്ന് കാണിച്ച് പ്രചാരണം നടക്കുന്നത്​ ചൂണ്ടിക്കാട്ടിയാണ് ഇ-മെയിൽവഴി പരാതി അയച്ചത്. ജൂലൈ 14നാണ് പൊതുപ്രവർത്തകന് രോഗം സ്ഥിരീകരിച്ചത്. 17ന് രോഗവിവരം തിരക്കി വാട്​സ്​ആപ്പിൽ ബന്ധപ്പെട്ട മെഡിക്കൽ ഓഫിസറോട് അടുത്തിടപഴകിയ കുടുംബാംഗങ്ങളുടെ പരിശോധന നടത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ സമ്പർക്കപ്പട്ടിക ബന്ധപ്പെട്ടവർക്ക് കൈമാറിയിട്ടുണ്ടെന്നതും പരിശോധനക്ക്​ അവർ വിളിക്കുമെന്ന് അറിയിച്ചതി​ൻെറയും ശബ്​ദസന്ദേശം അടക്കമാണ് പരാതി അയച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.