എളങ്കുന്നപ്പുഴയിൽ വഞ്ചി മറിഞ്ഞ്​ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ

വൈപ്പിന്‍: ശക്തമായ കാറ്റിലും മഴയിലും എളങ്കുന്നപ്പുഴ കിഴക്ക് വീരന്‍പുഴയില്‍ രണ്ടു വഞ്ചികള്‍ മറിഞ്ഞ്​ കാണാതായ മൂന്ന്​ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു. എളങ്കുന്നപ്പുഴ അടിമക്കണ്ടത്തില്‍ സിദ്ധാര്‍ഥന്‍ (53), ഭാര്യസഹോദരന്‍ നായരമ്പലം കടുവങ്കശ്ശേരി സന്തോഷ് (50), പച്ചാളം ഷണ്മുഖപുരം കാരക്കാട്ട്പറമ്പില്‍ സജീവന്‍ (56) എന്നിവരെയാണ്​ കാണാതായത്. രാവിലെ മുതല്‍ ഫയര്‍ഫോഴ്സി​ൻെറ രണ്ട്​ സംഘങ്ങളും പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തി. വൈകീട്ടോടെ നേവിയും തിരച്ചിലിനിറങ്ങി. അമ്മാവ​ൻെറ വീട്ടില്‍ താമസിച്ച്​ പണിക്ക്​ പോയതാണ്​ സജീവന്‍. പുലര്‍ച്ച രണ്ടിന്​ രണ്ടാള്‍ വഞ്ചിയില്‍ കയറി ഊന്നിവല കെട്ടാനായിരുന്നു ഇവര്‍ വഞ്ചികളില്‍ പോയത്. കാറ്റ്​ വീശിയതോടെ വെള്ളം വഞ്ചിയിലേക്ക്​ വീണ്​ മുങ്ങുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.