വെള്ളപ്പൊക്ക നിവാരണം: സിയാൽ നിർമിച്ച പാലങ്ങൾ തുറന്നു

നെടുമ്പാശ്ശേരി: വെള്ളപ്പൊക്ക നിവാരണ പദ്ധതിയുടെ ഭാഗമായ കൊച്ചി അന്താരാഷ്​ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) നിർമിച്ച രണ്ട് പാലങ്ങൾ ഗതാഗതത്തിന് തുറന്നു. എ.പി. വർക്കി റോഡിലും കുഴിപ്പള്ളത്തും 20.48 കോടി രൂപ ചെലവിൽ നിർമിച്ച പാലങ്ങളും അപ്രോച് റോഡുമാണ് തുറന്നത്​. സമീപത്തെ നാല് പഞ്ചായത്തുകളെയും അങ്കമാലി നഗരസഭയെയും ഉൾപ്പെടുത്തി സമഗ്ര വെള്ളപ്പാക്ക നിവാരണ പദ്ധതിക്ക്​ കഴിഞ്ഞവർഷം സിയാൽ തുടക്കമിട്ടിരുന്നു. പദ്ധതിയുടെ ഭാഗമായി നിരവധി റോഡുകളും പാലങ്ങളും സിയാൽ പണിതുവരുന്നു. ചെങ്ങൽതോടി​ൻെറ വടക്കുഭാഗത്ത് എ.പി. വർക്കി റോഡിൽ നിർമിച്ച പാലവും തെക്കുഭാഗത്ത് കുഴിപ്പള്ളത്ത് നിർമിച്ച പാലവുമാണ് തുറന്നത്. എ.പി. വർക്കി റോഡിൽ പാലം പണി പൂർത്തിയായതോടെ തുറവുങ്കര മേഖലയിലുള്ളവർക്ക് ചെങ്ങൽ, കാലടി, അങ്കമാലി ഭാഗത്തേക്ക്​ എളുപ്പത്തിൽ പോകാനാകും. കുഴിപ്പള്ളം പാലം പൊതുഗതാഗതത്തിന് തുറന്നുകൊടുത്തതോടെ വിമാനത്താവളത്തി​ൻെറ തെക്കുഭാഗത്തുള്ളവർക്ക് വേഗത്തിൽ നെടുമ്പാശ്ശേരിയിൽ എത്താൻ കഴിയും. നാലുമാസംകൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. ചെത്തിക്കോട്, തുറവുങ്കര പ്രദേശങ്ങളിലും സിയാൽ പാലം പണിയുന്നുണ്ട്. atn...ഫോ​േട്ടാ എത്തിയിട്ടില്ല.... ചിത്രവിവരണം 1. കുഴിപ്പള്ളത്ത് സിയാൽ നിർമിച്ച പാലം 2. എ.പി. വർക്കി റോഡിൽ സിയാൽ നിർമിച്ച പാലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.