പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; ആശങ്ക

ആലുവ: തീരദേശവാസികളിൽ ആശങ്ക ഉയർത്തി പെരിയാറിൽ ജലനിരപ്പ് കൂടുതൽ ഉയർന്നു. അണക്കെട്ടുകള്‍ തുറന്നുവിടുകയും മഴ ശക്തമാവുകയും ചെയ്​തതോടെ തുടര്‍ച്ചയായ രണ്ടാം ദിവസവും പെരിയാര്‍ കരകവിഞ്ഞു. 1.9 മീറ്ററാണ് ജലനിരപ്പ് ഉയര്‍ന്നത്. ആലുവ മണപ്പുറത്തെ ശിവക്ഷേത്രത്തില്‍ വെള്ളം കയറി. തീരപ്രദേശങ്ങളിലും കരകളിലേക്ക് വെള്ളം കയറുന്നുണ്ട്. ഇതുമൂലം താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ഭീതിയിലാണ്. അണക്കെട്ടുകള്‍ തുറന്നതിനാല്‍ പെരിയാറിലെ ചളിയുടെ അളവും കൂടിയിട്ടുണ്ട്. രണ്ട് ദിവസത്തിനിടെ 75 എന്‍.ടി.യു വരെയെത്തി. ചൊവ്വാഴ്ച 60 എന്‍.ടി.യുവായിരുന്നു. കുടിക്കാന്‍ നല്‍കുന്ന വെള്ളത്തില്‍ അഞ്ച് എന്‍.ടി.യുവില്‍ താഴെ മാത്രമാണുള്ളത്​. 225 എം.എല്‍.ഡി വെള്ളം ശുദ്ധീകരിക്കാനുള്ള ശേഷിയാണ് ആലുവ ജലശുദ്ധീകരണ ശാലക്കുള്ളത്. പതിവുപോലെ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാന്‍ കഴിഞ്ഞതായി ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു. അതിതീവ്ര മഴ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ പഞ്ചായത്തിലും 24 മണിക്കൂർ ഹെൽപ് ഡെസ്ക് ആരംഭിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. പ്രളയ സാഹചര്യമുണ്ടായാൽ പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് അനൗൺസ്മൻെറ് നൽകാൻ നിർദേശിച്ചിട്ടുണ്ട്. കിഴക്കൻ ഉരുൾപൊട്ടൽ മേഖലകളിൽനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കും. അപകടകരമായ മരങ്ങൾ മുറിക്കാനും നിർദേശം നൽകിയിട്ടുണ്ട്. EA YAS-SIVARATRY MANAPPURAM പെരിയാര്‍ കര കവിഞ്ഞതിനെത്തുടര്‍ന്ന് ആലുവ ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തില്‍ വെള്ളം കയറിയപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.