മൂവാറ്റുപുഴയിലും വ്യാപകനാശം

മൂവാറ്റുപുഴ: ബുധനാഴ്ച പുലർച്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മേഖലയിൽ വ്യാപകനാശം. മരം വീണ് രണ്ട്​ വീടുകൾ ഭാഗികമായി തകർന്നു. കാറ്റിൽ കൃഷി നശിച്ചു. എട്ട് ഇലക്ട്രിക് പോസ്​റ്റുകൾ ഒടിഞ്ഞു. വൈദ്യുതി ലൈനുകൾ തകരാറിലായി. 25ാം വാർഡിലെ കുര്യൻമല ഗോകുലത്തിൽ വീട്ടിൽ അനിൽകുമാർ താമസിക്കുന്ന വാടകവീടാണ് മരംവീണ്​ തകർന്നത്​. സംഭവസമയം ഭാര്യയും 10 വയസ്സിനുതാഴെ പ്രായമുള്ള രണ്ട്​ കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്​ദംകേട്ട് എത്തിയ അയൽവാസികൾ ഇവരെ രക്ഷപ്പെടുത്തി. കടാതി കുടിയിരിക്കത്തോട്ടത്തിൽ വേണുവി​ൻെറ വീടിനും മരംവീണ് ഭാഗികമായ കേടുപാട്​ സംഭവിച്ചു. പള്ളിച്ചിറങ്ങര, പാറ്റായി മേഖലകളിൽ കൃഷിനശിച്ചു. പള്ളിച്ചിറങ്ങര നെല്ലിമറ്റത്തിൽ ബഷീറി​ൻെറ നൂറിൽപരം വാഴക്കുലകൾ നിലംപൊത്തി. പാറ്റായി എള്ളുമല അജാസി​ൻെറ 50 സൻെറ്​ സ്ഥലത്തെ കപ്പകൃഷിയും നശിച്ചു. കദളിക്കാട്-കാവന റോഡിൽ മരങ്ങൾ വീണ് വൈദ്യുതി ലൈൻ തകരാറിലായി. ആവോലി പഞ്ചായത്തിൽ കാവന-കദളിക്കാട് റോഡിൽ എട്ട്​ വൈദ്യുതി പോസ്​റ്റുകൾ ഒടിഞ്ഞ്​ റോഡിലേക്ക് വീണതോടെ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനുള്ള ജോലികൾ നടക്കുകയാണ്. EM MVPA-NATURAL CALAMITY HOUSE മരം വീണ് ഭാഗികമായി തകർന്ന വീട് EM MVPA-NATURAL CALAMITY post ഒടിഞ്ഞുവീണ പോസ്​റ്റ്​ EM MVPA-NATURAL CALAMITY banana കാറ്റിൽ നശിച്ച വാഴകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.