തൃപ്പൂണിത്തുറ: കോണത്തുപുഴ ശുദ്ധീകരണം കൈയേറ്റക്കാർക്ക് വേണ്ടിയെന്ന് യു.ഡി.എഫ് തൃപ്പൂണിത്തുറ നിയോജകമണ്ഡലം കമ്മിറ്റി. കൃത്യമായ സർവേ നടത്തി അതിരുകൾ നിർണയിക്കാതെ കോണത്തുപുഴയിൽ നടത്തുന്ന പ്രവർത്തനങ്ങൾ കൈയേറ്റം അംഗീകരിക്കുന്ന സ്ഥിതിയുണ്ടാക്കും. പുഴയുടെ പലഭാഗത്തും നിരവധി കൈയേറ്റം നടന്നിട്ടുണ്ട്. ഇവ ഒഴിവാക്കിയിെല്ലങ്കിൽ പൊതുസ്ഥലം ഭാവിയിൽ സ്വകാര്യവ്യക്തികളുടെ കൈവശമാകും. ചെയർമാൻ ബാബു ആൻറണി അധ്യക്ഷത വഹിച്ചു. കെ. ബാബു ഉദ്ഘാടനം ചെയ്തു. ആർ.വേണുഗോപാൽ, രാജു പി. നായർ, സി. വിനോദ്, സി.ഐ. നിസാർ, ജോസഫ് അമ്പലത്തിങ്കൽ, മുഹമ്മദ് ഹസൻ, പി.സി. പോൾ, പി.ഡി. ശ്രീകുമാർ, ജൂബൻ ജോൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.