കാക്കനാട്: തൃക്കാക്കരയെ ഭീതിയുടെ മുൾമുനയിലാക്കി കുടുംബത്തിലെ ആറുപേർക്ക് കോവിഡ്. നേരേത്ത രോഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകൻെറ കുടുംബാംഗങ്ങൾക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മൂന്നാഴ്ച മുമ്പ് രോഗബാധിതനായ കുഴിക്കാട്ടുമൂല സ്വദേശിയുടെ മക്കൾ ഉൾെപ്പടെയുള്ള അടുത്ത ബന്ധുക്കൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ അഞ്ചുപേരും കുട്ടികളാണ്. നേരേത്ത രോഗം സ്ഥിരീകരിച്ചതോടെ ഇയാളുമായി അടുത്ത സമ്പർക്കത്തിലുണ്ടായിരുന്ന 15 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇവരെ ഞായറാഴ്ച പരിശോധനക്ക് വിധേയരാക്കിയിരുന്നു. ഇതിലാണ് ആറുപേർക്ക് രോഗം സ്ഥിരീകരിച്ചത്. പൊതുപ്രവർത്തകൻ നേരേത്ത രോഗമുക്തി നേടിയിരുന്നു. ഇയാളുടെ സമ്പർക്കപ്പട്ടിക വിപുലമായിരുന്നതുകൊണ്ട് ജൂലൈ 15 മുതൽ കുഴിക്കാട്ടുമൂല കണ്ടെയ്ൻമൻെറ് സോണിൽ ഉൾപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച മുരിയങ്കര കോളനി മൈക്രോ കണ്ടെയ്ൻമൻെറ് സോണിലേക്ക് മാറ്റി. രണ്ട് ആരോഗ്യപ്രവർത്തകരുൾെപ്പടെ 12 പേർക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ നഗരസഭയിൽ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 118 ആയി. ചൊവ്വാഴ്ച നഗരസഭ ആരംഭിച്ച ആൻറിജൻ പരിശോധനയിലാണ് ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ പ്രത്യേകം നിരീക്ഷണത്തിലേക്ക് മാറ്റി. 190 പേരെയാണ് കഴിഞ്ഞദിവസം പരിശോധിച്ചത്. ഇവർക്ക് പുറെമ നഗരസഭപരിധിയിലെ നാല് പേർക്കുകൂടി ചൊവ്വാഴ്ച സമ്പർക്കത്തിലൂടെയുള്ള രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.