കരാറുകാരുടെ സമരം: പറവൂർ - വൈപ്പിൻ മേഖലയിൽ കുടിവെള്ള ക്ഷാമം

പറവൂർ: വാട്ടർ അതോറിറ്റി കരാറുകാർ കുടിശ്ശിക തീർക്കാത്തതിനാൽ അറ്റകുറ്റപ്പണിയിൽനിന്ന്​ വിട്ടുനിൽക്കുന്നതിനാൽ പറവൂർ - വൈപ്പിൻ മേഖലകളിൽ ശുദ്ധജല ക്ഷാമം. പറവൂരിലും സമീപ പ്രദേശങ്ങളിലും മെയിൻ പൈപ്പുകൾ പൊട്ടി ജലം പാഴാകുന്നതിനാൽ വാട്ടർ അതോറിറ്റി പമ്പിങ്ങും കുറച്ചതാണ്​ ജലലഭ്യത കുറയാൻ കാരണം. ചിറ്റാറ്റുകര, വടക്കേക്കര പഞ്ചായത്തുകളിൽ പൂർണമായും കുടിവെള്ളം നിലച്ചു. വൈപ്പിൻ കരയിൽ പള്ളിപ്പുറം,കുഴുപ്പിള്ളി,എടവനക്കാട്, നായരമ്പലം,ഞാറക്കൽ പഞ്ചായത്തുകളിലും കുടിവെള്ളമെത്തിയിട്ട് ദിവസങ്ങളായി. കെ.ഡബ്ല്യു.എ കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ സംസ്​ഥാന വ്യാപകമായി സമരം ആരംഭിച്ചതോടെയാണ് പറവൂരിലും കരാറുകാർ അറ്റക്കുറ്റപ്പണികൾ ഏറ്റെടുക്കാത്തത്​. താലൂക്ക് ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്​ ഉദ്ഘാടനം ചെയ്തു പറവൂര്‍: താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ പുതിയതായി നിര്‍മിച്ച അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്​ വി.ഡി. സതീശന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ പ്രദീപ്‌ തോപ്പില്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയർപേഴ്സന്‍ ജെസി രാജു, മുന്‍ ചെയര്‍മാന്‍ രമേശ്‌.ഡി. കുറുപ്പ്, ആശുപത്രി സൂപ്രണ്ട് ഡോ.പി.എസ്.റോസമ്മ, ആര്‍.എം.ഒ ഡോ.കാര്‍ത്തിക് ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പടം EA PVR hospital udghadanam പറവൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ പുതിയതായി നിര്‍മിച്ച അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്​ വി.ഡി. സതീശന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു (must

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.