പറവൂർ: ജമാഅത്തെ ഇസ്ലാമി പറവൂർ വനിത ഏരിയ സമിതി 'സാമൂഹിക അകലത്തിൽ സൗഹൃദ പെരുന്നാൾ' സംഗമം സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. റുക്സാന ഉദ്ഘാടനം ചെയ്തു. ഏരിയ കൺവീനർ ആമിന അസീസ് അധ്യക്ഷത വഹിച്ചു. പറവൂർ മുൻ മുനിസിപ്പൽ ചെയർപേഴ്സൻ വത്സല പ്രസന്നകുമാർ, റിട്ട. തഹസിൽദാർ കെ.സി. ഷീല, രമാദേവി, ജെർലി മാഞ്ഞൂരാൻ, ഡോക്ടർ ചന്ദന അരവിന്ദ്, ബിന്ദു അരവിന്ദ്, ഇഫ്ളു യൂനിയൻ ജനറൽ സെക്രട്ടറി സമർ അലി, ജി.ഐ.ഒ ജില്ല പ്രസിഡൻറ് മുഹ്സിന സദ്ർ എന്നിവർ സംസാരിച്ചു. ഡോ. ചന്ദന, സാജിദ, ഫസീല, വൈദേഹി എന്നിവർ ഗാനം ആലപിച്ചു. പി.എം. ഫാത്തിമ സ്വാഗതവും ലൈല നന്ദിയും പറഞ്ഞു. സ്വാലിഹ പരിപാടി നിയന്ത്രിച്ചു. ചിത്രം: ea eda SUHRITH SANGAMAM ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം പറവൂരിൽ നടത്തിയ ഓൺലൈൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. റുക്സാന ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.