മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ കോവിഡ് ബാധിതർക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും സഞ്ചരിക്കുന്നതിനായി . 10 ടാക്‌സി കാറുകളാണ് ഇതിനായി സജ്ജീകരിച്ചത്. സ്രവപരിശോധനക്ക് ആശുപത്രികളിലേക്കും വീടുകളിലേക്കും നിരീക്ഷണ കേന്ദ്രങ്ങളിലും എത്തിക്കാനാണ് ടു ചേംബര്‍ വെഹിക്കിള്‍ സര്‍വിസ് ആരോഗ്യവകുപ്പ് സഹകരണത്തോടെ ആരംഭിച്ചത്. വാഹനത്തിൻെറ ഡ്രൈവറുടെ സുരക്ഷക്കായി പ്രത്യേക കവചവും അണുനശീകരണ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓരോ ഓട്ടം കഴിയുമ്പോഴും വാഹനം അണുനശീകരണം നടത്തും. നിലവില്‍ എയര്‍പോട്ടുകളിലാണ് ടു ചേംബര്‍ വെഹിക്കിള്‍ സര്‍വിസ് നടത്തുന്നത്. അതത് പഞ്ചായത്തിലെ മെഡിക്കല്‍ ഓഫിസര്‍മാരുമായി ബന്ധപ്പെട്ടാല്‍ വാഹനം ലഭ്യമാകുന്ന തരത്തിലാണ് ടാക്‌സികള്‍ ക്രമീകരിച്ചിരിക്കുന്നത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലാണ് നിലവില്‍ സ്രവപരിശോധന കേന്ദ്രമുള്ളത്. മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ സര്‍വിസ് നടത്തുന്ന ടു ചേംബര്‍ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എന്‍. അരുണ്‍, ആര്‍.ഡി.ഒ കെ. ചന്ദ്രശേഖരന്‍ നായര്‍, തഹസില്‍ദാര്‍ കെ.എസ്. സതീഷന്‍, വി.എം. നൗഷാദ് വലിയപറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു. ചിത്രം- em mvpa Two Chenber Taxi മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ സര്‍വിസ് നടത്തുന്ന ടു ചേംബര്‍ വെഹിക്കിളിൻെറ ഫ്ലാഗ്ഓഫ് എല്‍ദോ എബ്രഹാം എം.എല്‍.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.