പിറവം: മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ഇഞ്ചിമല പഞ്ചമി കുടുംബശ്രീ അപ്പാരല്‍ പാര്‍ക്ക് മുന്‍ എം.എൽ.എ വി.ജെ. പൗലോസ് നാടിന് സമര്‍പ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം ആശ സനിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റെഞ്ചി കുര്യന്‍ കൊള്ളിനാല്‍ ആമുഖപ്രസംഗം നടത്തി. 4000 ചതുരശ്ര അടി വരുന്ന കെട്ടിടത്തില്‍ തയ്യല്‍ യൂനിറ്റ്, ബള്‍ബ് ട്യൂബ് നിര്‍മാണ യൂനിറ്റ്, ഡിറ്റര്‍ജൻറ് നിര്‍മാണ യൂനിറ്റ് തുടങ്ങി വിവിധ സംരംഭങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ജില്ല പഞ്ചായത്ത് വനിതാ ഘടക പദ്ധതിയില്‍പെടുത്തി 41 ലക്ഷം രൂപ മുടക്കി പണി പൂർത്തീകരിച്ചതാണ് ഈ കെട്ടിട സമുച്ചയം. ഒരേസമയം 12 സംരംഭക ഗ്രൂപ്പുകള്‍ക്ക് ഇതിൻറ പ്രയോജനം ലഭിക്കും. ചിത്രം: em prm panjamiapp മുളന്തുരുത്തി ഇഞ്ചിമലയിൽ പണിത പഞ്ചമി അപ്പാരൽ പാർക്കിൻെറ ഉദ്ഘാടനം മുൻ എം.എൽ.എ വി.ജെ. പൗലോസ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.