ഓണാട്ടുകര എള്ള്​ ഭൗമസൂചിക പദവിയിലേക്ക്​

തൃശൂർ: ആലപ്പുഴയിലെ . ഇതിനുള്ള പ്രവർത്തനം കേരള കാർഷിക സർവകലാശാലയിൽ നടന്നുവരുന്നു​. കൃഷി മന്ത്രി വി.എസ്​. സുനിൽകുമാറി​ൻെറ നിർദേശപ്രകാരമാണ്​ ഭൗമസൂചക രജിസ്​േട്രഷൻ നടപടി. രജിസ്​ട്രേഷൻ അപേക്ഷ സമർപ്പിക്കുന്നത്​ സംബന്ധിച്ച യോഗം മന്ത്രി ഉദ്ഘാടനം ചെയ്​തു. മറ്റ്​ പ്രദേശങ്ങളിൽ വളരുന്ന എള്ളിൽനിന്ന്​ വ്യത്യസ്​തമായി വിറ്റാമിൻ-ഇ, ആൻറി ഓക്​സിഡൻറുകൾ എന്നിവയുടെ സാന്നിധ്യം ഓണാട്ടുകര എള്ളി​നുണ്ടെന്ന്​ പരിശോധനകളിലൂടെ തെളിഞ്ഞതാണ്​. ആരോഗ്യസംരക്ഷണം, രോഗ പ്രതിരോധ ശേഷി, സൗന്ദര്യ വർധനവ്​, ത്വക്​രോഗ ചികിത്സ എന്നിവക്ക്​ ഈ എള്ളി​ൻെറ ഉപയോഗം ഫലം ചെയ്യും. ഭൗമസൂചിക പദവി ലഭിക്കുന്നതിലൂടെ ഓണാട്ടുകരയിൽ അന്യമാവുന്ന എള്ളുകൃഷി പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്ന്​ മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.