ഹരിപ്പാട്: നടുവട്ടം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാം വർഷ (എൻ.എസ്.ക്യു.എഫ്) പ്രവേശനം ആരംഭിച്ചു. സയൻസ് വിഭാഗത്തിൽ ഓർഗാനിക് ഗ്രോവർ, ഫ്രണ്ട് ലൈൻ ഹെൽത്ത് വർക്കർ, കോമേഴ്സ് വിഭാഗത്തിൽ ഓഫിസ് ഓപറേഷൻസ് എക്സിക്യൂട്ടിവ് എന്നിവയുമാണ് കോഴ്സുകൾ. ഈ കോഴ്സുകൾ വിജയിക്കുന്ന കുട്ടികൾക്ക് ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിനൊപ്പം ദേശീയ തൊഴിൽ നൈപുണ്യപദ്ധതി അടിസ്ഥാനമാക്കി അന്തർദേശീയ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകളും ലഭിക്കും. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. അവസാന തീയതി ഈമാസം 14. ഫോൺ: 9447976602, 9497244621. വെബ്സൈറ്റ്: www.vhscap.kerala.gov.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.